മട്ടാഞ്ചേരിയിൽ പൊലീസിനെ ആക്രമിച്ച നാലുപേർ പിടിയിൽ

Mail This Article
മട്ടാഞ്ചേരി∙ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ് (23), ഷിയാസ് (25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), കരുവേലിപ്പടി സ്വദേശി മുഹമ്മദ് റിസ്വാൻ (23) എന്നിവരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. ഇന്നലെ രാത്രി നൈറ്റ് പട്രോളിങ് നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇവർ ആക്രമിച്ചത്. ഷിയാസ്, നബീൽ എന്നിവർ ലഹരിമരുന്ന് കേസുകളിൽ പ്രതികളാണ്.
മട്ടാഞ്ചേരി പാലസ് റോഡിൽ കാറിൽ സഞ്ചരിച്ചിരുന്ന പ്രതികൾ അവിടെ നിന്ന പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു കടന്നുകളയുകയായിരുന്നു. പിന്നീട്, പനയപ്പള്ളിയിൽ ഇവരുടെ വാഹനം പൊലീസ് തടഞ്ഞു. സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ പ്രതികൾ പൊലീസിനോട് തട്ടിക്കയറി. ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ ഇവർ ആക്രമിക്കുകയായിരുന്നു. തുടർന്ന്, 4 പേരെ പൊലീസ് കീഴ്‌പ്പെടുത്തി. ഒരാൾ കടന്നുകളഞ്ഞു.