ADVERTISEMENT

കിഴക്കമ്പലം∙ അനുദിനം വികസിക്കുന്ന പട്ടിമറ്റം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പെരുമ്പാവൂർ, പുത്തൻകുരിശ്, കോലഞ്ചേരി, കാക്കനാട്, മൂവാറ്റുപുഴയിൽ നിന്നു വന്നു ചേരുന്ന ജംക്‌ഷനാണ് പട്ടിമറ്റം. ഈ നാലും കൂടിയ ജംക്‌ഷനിൽ സിഗ്നൽ ഇല്ലാത്തതിനാൽ റോഡ് കുറുകെ കടക്കാനുള്ള വാഹനങ്ങളുടെ ശ്രമം പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. അമിത വേഗത്തിൽ ടൗണിലേക്ക് വാഹനങ്ങൾ എത്തുമ്പോൾ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങളും പതിവാണ്.

കൂടാതെ അലക്ഷ്യമായ പാർക്കിങ് പട്ടിമറ്റത്ത്‌ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. അവധി ദിവസങ്ങളിൽ പോലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സമീപത്തെ കയറ്റിറക്ക്, ഓട്ടോ തൊഴിലാളികൾ ചേർന്നാണ് വൈകിട്ട് ഗതാഗതം നിയന്ത്രിക്കുന്നത്.സമീപ പ്രദേശങ്ങളിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മയങ്ങളിൽ വിദ്യാർഥികൾ അടക്കം ഏറെ ബുദ്ധിമുട്ടുന്നു.

പട്ടിമറ്റം ടൗണിൽ ബസിറങ്ങിയാണ് വിദ്യാർഥികൾ സ്കൂളിലേക്ക് പോകുന്നത്. അതിനാൽ അപകടം ഉണ്ടാകുന്നതിന് മുൻപ് ടൗണിൽ സിഗ്‌നൽ ലൈറ്റ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മുവാറ്റുപുഴ ഭാഗത്തേക്കും കിഴക്കമ്പലം കോലഞ്ചേരി ഭാഗങ്ങളിലേക്കും പോകുന്നിടത്ത് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ റോഡിലോ കട വരാന്തകളിലോ നിൽക്കേണ്ട അവസ്ഥയാണ്. കോടികൾ മുടക്കി പട്ടിമറ്റം കവല വികസനം നടത്തിയെങ്കിലും ജനങ്ങൾക്ക് വേണ്ടത്ര പ്രയോജനകരമല്ലെന്ന ആക്ഷേപമുണ്ട്.

English Summary:

Pattimattom traffic congestion is causing significant problems in Kizhakkambalam. The absence of traffic signals at this crucial junction leads to frequent accidents and necessitates immediate action from authorities.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com