എറണാകുളം ജില്ലയിൽ ഇന്ന് (16-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
വെട്ടുകാട്ടിൽ, എസ്എൻഡിപി, ബിഎസ്എൻഎൽ, അരമനപ്പടി, ചർച്ച് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ
കരാട്ടെ ക്ലാസ് തുടങ്ങി
തൈക്കൂടം ∙ ഫോർ ദ് പീപ്പിൾ, തൈക്കൂടത്തെ 4 റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ കുന്നറ പാർക്കിൽ സംഘടിപ്പിക്കുന്ന 'വർണക്കുട്- 2025' അവധിക്കാല പരിപാടികളുടെ ഭാഗമായി കരാട്ടെ ക്ലാസ് കൗൺസിലർ സുനിത ഡിക്സൺ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മേഴ്സി ജോർജ് അധ്യക്ഷത വഹിച്ചു. ജയിംസ് മാത്യു, ഷൈലജ ശിശുപാലൻ, മാർട്ടിൻ പയ്യപ്പിള്ളി, സേവ്യർ പി. ആന്റണി എന്നിവർ പ്രസംഗിച്ചു. രാജ്യാന്തര പരിശീലകരായ ബാബു മുഹമ്മദ്, ജിയോ എന്നിവരുടെ നേതൃത്വത്തിൽ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 7 മുതൽ 8.30 വരെയാണ് ക്ലാസ്. 94479 70523.
ചിത്രരചനാ ക്ലാസ് ഇന്നു തുടങ്ങും
തൈക്കൂടം ∙ കുന്നറ പാർക്കിൽ നടക്കുന്ന 'വർണക്കുട്- 2025' അവധിക്കാല പരിപാടികളുടെ ഭാഗമായി ചിത്രരചനാ ക്ലാസ് ഇന്ന് 5നു തുടങ്ങും. 94479 70523.