ADVERTISEMENT

മലയാറ്റൂർ∙ കർത്താവിന്റെ അവസാനത്തെ അത്താഴത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണകൾ നിറയുന്ന ഇന്നും നാളെയും മലയാറ്റൂർ കുരിശുമുടിയിലേക്ക് തീർഥാടകരുടെ പ്രവാഹം ആയിരിക്കും. ഇന്നലെ വൈകിട്ടു മുതൽ തീർഥാടക തിരക്ക് ആരംഭിച്ചു. ഉയിർപ്പ് ‍‍‍ഞായർ വൈകിട്ട് വരെ ഇടതടവില്ലാതെ തീർഥാടകരെത്തും. തീർഥാടകരുടെ സൗകര്യാർഥം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെളിച്ചവും ശുദ്ധജലവും മലമുകളിലും മലമുകളിലേക്കുള്ള പാതയിലും അടിവാരത്തും എല്ലാ സമയവും ഉണ്ടാകും. വൊളന്റിയർമാരുടെ സേവനം 24 മണിക്കൂറും ലഭിക്കും.അത്യാഹിത ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് സ്ട്രെച്ചറുകളും ഡ്യൂട്ടിക്കാരും സജ്ജമാണ്.

പൊലീസും അഗ്നിരക്ഷാ സേനയും അടിവാരത്ത് ആംബുലൻസ് സൗകര്യവുമുണ്ട്. മലമുകളിലും അടിവാരത്തും എൻക്വയറി കൗണ്ടറും ഒരുക്കിയിട്ടുണ്ട്. മലമുകളിലും താഴത്തെ പള്ളിയിലും മാർത്തോമ്മാ ശ്ലീഹായ്ക്കു സമർപ്പണം നടത്തുന്ന അടിമ വയ്ക്കൽ ശുശ്രൂഷ 24 മണിക്കൂറും നടക്കുന്നുണ്ട്. കുമ്പസാരത്തിന് വിപുലമായ സൗകര്യമാണ് കുരിശുമുടിയിലും താഴത്തെ പള്ളിയിലും ഒരുക്കിയിരിക്കുന്നത്. വൈദികരോടൊപ്പം സംഘമായി വരുന്ന തീർഥാടകർക്ക് കുരിശുമുടി പള്ളിയിലും താഴത്തെ പള്ളിയിലും പ്രത്യേകമായി കുർബാന അർപ്പിക്കാനാകും. താഴത്തെ പള്ളിയിലെ ഓഡിറ്റോറിയത്തിൽ വിശ്രമിക്കുന്നതിനു സൗകര്യമുണ്ട്. 

ബസുകൾക്ക് പ്രത്യേക പെർമിറ്റ്
കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്ന് മലയാറ്റൂർ അടിവാരത്തേക്കു പ്രത്യേക സർവീസുകൾ നടത്തും. കെഎസ്ആർടിസിക്കായി പ്രത്യേക സ്റ്റാൻഡും ഉണ്ട്. സ്വകാര്യ ബസുകൾക്കും പെർമിറ്റ് നൽകിയിട്ടുണ്ട്. തിരക്കേറിയ സമയങ്ങളിൾ വൺവേ സമ്പ്രദായം ഏർപ്പെടുത്തും. തീർഥാടകർക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയിൽ അടിയന്തര ഘട്ടങ്ങളിൽ സഹായത്തിന് നീന്തൽ വിദഗ്ധരും സ്കൂബ ടീമും സജ്ജമാണ്. സിസി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. തീർഥാടന പാതയിൽ ഭിക്ഷാടനം നിരോധിച്ചിരിക്കുകയാണ്. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ വകുപ്പ് എന്നിവ സംയുക്തമായി സ്ക്വാഡുകളുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തും. വിലവിവര പട്ടിക പ്രദർശിപ്പിക്കാൻ കടകൾക്കു നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com