എറണാകുളം ജനറൽ ആശുപത്രിയിൽ ശുചിമുറി സമുച്ചയം തുറന്നു

Mail This Article
×
കൊച്ചി∙ എറണാകുളം ജനറൽ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിനോടനുബന്ധിച്ച് അപ്പീൽ കമ്മിഷണറേറ്റ് നിർമിച്ചു നൽകിയ ശുചിമുറി സമുച്ചയം തുറന്നു. തിരുവനന്തപുരം മേഖലാ സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ ജിഎസ്ടി കമ്മിഷണർ സരോജ് കുമാർ ബെഹ്റ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർ ഷാ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സർവീസ് മുൻ അഡിഷനൽ ഡയറക്ടർ ഡോ. പി.എസ്.രഘുത്തമൻ, സെൻട്രൽ ടാക്സ് ആൻഡ് സിജിഎസ്ടി അപ്പീൽ കമ്മീഷണറേറ്റ് ഡെപ്യൂട്ടി കമ്മിഷണർ ടി.പി.സലിംകുമാർ, ആശുപത്രി എൻജിനീയർ ജോസഫ്, സെൻട്രൽ ജിഎസ്ടി സൂപ്രണ്ട് ഗീതാ കുമാരി എന്നിവർ സംസാരിച്ചു.
English Summary:
Ernakulam General Hospital in Kochi, Kerala, inaugurated a new toilet complex, improving facilities for patients and staff. The facility, built near the dialysis center, was inaugurated by Saroj Kumar Behera.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.