ക്യാമറക്കാഴ്ചയ്ക്കു മുന്നിൽ മാലിന്യം കുന്നുകൂടുന്നു

Mail This Article
×
കളമശേരി ∙ ലക്ഷങ്ങൾ മുടക്കി 42 വാർഡുകളിലായി 84 ക്യാമറകൾ സ്ഥാപിച്ചിട്ടും നഗരസഭയ്ക്ക് പ്രയോജനമില്ല. ക്യാമറകൾ സ്ഥാപിച്ചു രണ്ടാഴ്ച പിന്നിടുമ്പോഴും മാലിന്യം വലിച്ചെറിയുന്നതു പിടികൂടാൻ അവയുടെ സഹായത്തോടെ കഴിയുന്നില്ല. അതേ സമയം ക്യാമറകൾക്കു മുന്നിൽ മാലിന്യം കുന്നുകൂടുകയും ചെയ്യുന്നു.
പലയിടത്തും ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളതു സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മാത്രമേ ഉപകാരപ്പെടുന്നുള്ളുവെന്നും കൗൺസിലർമാർ ആക്ഷേപം ഉന്നയിച്ചു. ക്യാമറകളുടെ കൺട്രോൾ റൂം നഗരസഭാ ഓഫിസിലാണു സ്ഥാപിച്ചിട്ടുള്ളതെങ്കിലും അവയുടെ പ്രവർത്തനം നഗരസഭയിലെ ഉദ്യോഗസ്ഥർക്ക് അറിയില്ല. ഇതുമായി ബന്ധപ്പെട്ട ടെക്നിഷ്യൻമാർ വിവരങ്ങൾ തങ്ങൾക്കു കൈമാറുന്നില്ലെന്നും നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary:
Kalamassery municipality's CCTV camera system failure highlights waste management issues. Despite significant investment, the cameras are not deterring littering and are even surrounded by accumulating waste.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.