‘പ്രതിസന്ധികളിൽ പ്രതിപക്ഷം ജനദ്രോഹികളുടെ കൂടെനിന്നു’

Mail This Article
കൊച്ചി ∙ നിപ്പയും പ്രളയവും കോവിഡും ഉൾപ്പെടെ തുടർച്ചയായി ദുരന്തങ്ങൾ നേരിട്ടപ്പോഴും കേരളത്തെ സഹായിക്കേണ്ടവർ അതു ചെയ്തില്ലെന്നും പ്രതിസന്ധികളിൽനിന്നു കരകയറാൻ ജനങ്ങളുടെ സഹായം തേടിയപ്പോൾ പ്രതിപക്ഷം ജനദ്രോഹികളുടെ കൂടെനിന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.9 വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഒരു മണിക്കൂറിലേറെ പ്രസംഗിച്ച മുഖ്യമന്ത്രി,
പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു കേരളം വരുമാനം വർധിപ്പിച്ചതായും വികസനം നേടിയതായും പ്രഖ്യാപിച്ചു. നവകേരളം യാഥാർഥ്യമാക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർഥിച്ചു. 2016 ൽ ഇടതുമുന്നണി അധികാരത്തിലെത്തിയില്ലായിരുന്നെങ്കിൽ എല്ലാ മേഖലയിലും കേരളം പിന്നാക്കം പോകുമായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറി കെ.എൻ. ദിനകരൻ അധ്യക്ഷനായി. മന്ത്രിമാരായ ജി.ആർ. അനിൽ, പി. രാജീവ്, സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.