റെയിൽവേ ഫുട് ഓവർ ബ്രിജ്: നവീകരണം തുടങ്ങി

Mail This Article
×
ആലുവ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ എതിർവശത്തെ റെയിൽവേ ഫുട് ഓവർ ബ്രിജിലെ സ്ലാബുകളും മറ്റും മാറ്റി നവീകരിക്കുന്ന ജോലി തുടങ്ങി. താഴെ റെയിൽപാളത്തിലൂടെ നിരന്തരം ട്രെയിനുകൾ കടന്നുപോകുന്നതിനാൽ രാത്രി 3 മണിക്കൂർ വീതമാണ് പണി നടത്തുന്നത്. ഇവിടത്തെ ഇലക്ട്രിക് ലൈനുകളും മറ്റും നേരത്തെ മാറ്റി സ്ഥാപിച്ചിരുന്നു. നഗരത്തിന്റെ ഇരുവശങ്ങളിലേക്കും ആളുകൾക്ക് നേരെ കടക്കാവുന്ന എളുപ്പമാർഗമാണ് ഫുട് ഓവർബ്രിജ്. കഴിഞ്ഞ നവംബറിൽ മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണിക്കായി പാലം അടച്ചതു ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പണി തുടങ്ങാൻ താമസം നേരിട്ടതിനെ തുടർന്നു നഗരസഭയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചിരുന്നു.
English Summary:
Aluva Railway Foot Overbridge renovation is underway. Nighttime work minimizes disruption due to constant train traffic.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.