മൂവാറ്റുപുഴ നെഹ്റു പാർക്കിനു സമീപം മീഡിയനിലേക്ക് തടി ലോറി ഇടിച്ചു കയറി

Mail This Article
×
മൂവാറ്റുപുഴ∙ നഗരത്തിലെ മീഡിയനുകൾ വീണ്ടും അപകടം സൃഷ്ടിക്കുന്നു. ബുധനാഴ്ച രാത്രി നെഹ്റു പാർക്കിനു സമീപം ബസ്ബേയോടു ചേർന്നുള്ള മീഡിയനിലേക്ക് തടി ലോറി ഇടിച്ചു കയറി. ലോറിയിലെ തടികൾ കയറു പൊട്ടി റോഡിലേക്കു വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തടി കയറ്റി പെരുമ്പാവൂർ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് ഉയരം കുറഞ്ഞ മീഡിയനിലേക്ക് ഇടിച്ചു കയറിയത്.
വാഹനം പൂർണമായി മീഡിയനിലേക്കു കയറിയ ശേഷം തകരാർ സംഭവിച്ചതിനെ തുടർന്നു നിന്നു പോകുകയായിരുന്നു. തടി ഒരു വശത്തേക്ക് ചരിഞ്ഞു എങ്കിലും റോഡിലേക്കു പതിച്ചില്ല. വാഹനത്തിൽ ഉണ്ടായിരുന്നവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ ക്രെയിൻ എത്തിച്ചാണ് വാഹനം മീഡിയനിൽ നിന്നു നീക്കിയത്.
English Summary:
Muvattupuzha median accidents continue to endanger drivers. A recent near-miss involving a timber lorry underscores the urgent need for improved road safety measures in the area.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.