ADVERTISEMENT

അൽമായ സഭ റീജൻ അസംബ്ലി നാളെ നെട്ടൂരിൽ 
നെട്ടൂർ ∙ വരാപ്പുഴ അതിരൂപത ഫ്രാൻസിസ്കൻ അൽമായ സഭ വിശുദ്ധ പാദ്രേ പിയോ റീജൻ അസംബ്ലി നാളെ 2.30ന് നെട്ടൂർ വിമല ഹൃദയ പാരിഷ് ഹാളിൽ നടക്കും. ഫാ. അലോഷ്യസ് തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. റീജൻ മിനിസ്റ്റർ അലക്സ് ആട്ടുള്ളിൽ അധ്യക്ഷത വഹിക്കും. സ്പിരിച്വൽ അസിസ്റ്റന്റ് ഫാ. ബിനോയ് ലീൻ കപ്പൂച്ചിൻ പങ്കെടുക്കും.
കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും
വെണ്ണിക്കുളം ∙ ഗവ. മൃഗാശുപത്രിയിൽ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130രൂപ നിരക്കിൽ 13ന് രാവിലെ 9.30ന് വിതരണം ചെയ്യും.
അരയൻകാവ് ∙ മൃഗാശുപത്രിയിൽ നിന്നു 45-60 ദിവസം പ്രായമായ വാക്സിനേഷൻ കഴിഞ്ഞ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 130 രൂപ നിരക്കിൽ 12നു രാവിലെ 9നു വിതരണം ചെയ്യും. 9947635658.
പെരിങ്ങഴ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞം 22 മുതൽ 
കളമശേരി ∙ പെരിങ്ങഴ ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 22 മുതൽ 29 വരെയും തുടർന്ന് ഉത്സവം 31 വരെയും നടക്കും. 22ന് വൈകിട്ട് 5ന് ശശിധരൻ എസ്.മേനോൻ ഉദ്ഘാടനം ചെയ്യും. 29ന് 1.00ന് പ്രസാദ സദ്യ, വൈകിട്ട് 7ന് ഗ്രാമോത്സവം. 30ന് 7ന് നാരായണീയ പാരായണം, 1ന് പ്രസാദ സദ്യ, 6.45ന് കഥകളി. 31ന് 11.30ന് പ്രസാദ സദ്യ, 6.30ന് ഡബിൾ തായമ്പക, 8.30ന് ഗാനമേള.
കാക്കനാട്ട് ജല വിതരണം തസപ്പെടും
കാക്കനാട്∙ കുസാറ്റ് പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഓലിമുകൾ ജല സംഭരണിയിൽ നിന്നുള്ള കുടിവെള്ള വിതരണം ഇന്നു മുതൽ ഭാഗീകമായി തടസ്സപ്പെടും. ഇടവിട്ട ദിവസങ്ങളിൽ വെള്ളം ലഭിക്കുന്ന തുതിയൂർ, ചിറ്റേത്തുകര, അത്താണി, ഇടച്ചിറ, മാവേലിപുരം, മലേപ്പള്ളി മേഖലകളിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ ഒരു ദിവസം വൈകിയാകും വെള്ളം ലഭിക്കുക.
12 മുതൽ 15 വരെ ജല വിതരണം മുടങ്ങും 
ആലങ്ങാട് ∙  മുപ്പത്തടം ജലശുദ്ധീകരണ ശാലയിൽ നിന്നു മാഞ്ഞാലി ഭാഗത്തേക്കുള്ള 350 എംഎം വ്യാസമുള്ള കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ 12 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ കരുമാലൂർ പഞ്ചായത്തിലെ 2, 3 എന്നീ വാർഡുകളിലും ആലങ്ങാട് പഞ്ചായത്തിലെ 13 മുതൽ 21 വരെയുള്ള വാർഡുകളിലും കുടിവെള്ളം മുടങ്ങും.

ബേക്കിങ് വർക്‌ഷോപ് നടത്തും
കൊച്ചി∙ ചാവറ കൾചറൽ സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചാവറ ഇൻസ്റ്റിറ്റ്യൂട്ട് 12 മുതൽ 23 വരെ ബേക്കിങ് വർക്‌ഷോപ് നടത്തുന്നു.10 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. റജിസ്ട്രേഷന് 99478 50404. 
തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷിക്കാം
വൈപ്പിൻ∙ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഞാറയ്ക്കൽ ഗവൺമെന്റ്  വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കിൽ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊബൈൽ ഫോൺ ഹാർഡ്‌വെയർ റിപ്പയർ ടെക്‌നീഷ്യൻ, ഗസ്റ്റ് സർവീസ് അസോഷ്യേറ്റ്  എന്നീ കോഴ്സുകളാണുള്ളത്. പത്താം ക്ലാസ് വിജയിച്ച 15 നും 23 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടിക വിഭാഗക്കാർക്കും  ഭിന്നശേഷിക്കാർക്കും നിയമാനുസൃത  വയസ്സിളവ് ഉണ്ട്.2025-26 ബാച്ചുകളിലേക്ക് 15 വരെ അപേക്ഷിക്കാം. 87149 20218.
ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം നാളെ 
പെരുമ്പാവൂർ ∙സിപിഎം കോടനാട് ലോക്കൽ കമ്മിറ്റി ഓഫിസ് എൻ.ഇ. പത്മനാഭൻ സ്മാരകമന്ദിരം നാളെ 6ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ  ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ ഒ.ഡി. അനിൽകുമാർ, ജനറൽ കൺവീനർ പി. ശിവൻ, വിപിൻ കോട്ടക്കുടി, എൻ.പി. സാജു, എൻ.പി. അശോകൻ എന്നിവർ  അറിയിച്ചു. ചെട്ടിനട അമ്പലപ്പടിയിൽ 1800 ചതുരശ്രയടി  വിസ്തീർണമുള്ള ഇരുനില കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്. കോടനാട് ഗവ. ആശുപത്രി പരിസരത്തു നിന്നു വൈകിട്ട് 5ന് ആരംഭിക്കുന്ന പ്രകടനം എസ്എൻഡിപി സ്‌കൂൾ അങ്കണത്തിൽ എത്തിച്ചേരുമ്പോൾ  പൊതുസമ്മേളനം ആരംഭിക്കും. എൻ.ഇ. പത്മനാഭൻ ഫോട്ടോ അനാഛാദനം, വള്ളുവനാട് കൃഷ്ണകലാനിലയം അവതരിപ്പിക്കുന്ന ഞാറ്റുപാട്ട് ഫോക്ക് മെഗാ ഷോ എന്നിവ ഉണ്ടാകും.
കേരള കോൺഗ്രസ് ജില്ലാ സമ്മേളനം 21, 22, 23 തീയതികളിൽ 
കൊച്ചി ∙ കേരള കോൺഗ്രസ് ജില്ലാ സമ്മേളനം 21, 22, 23 തീയതികളിൽ നടത്താൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഇടതു സർക്കാരിന്റെ  4-ാം വാർഷികമായ മേയ് 20 വഞ്ചന ദിനമായി ആചരിക്കും. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. അഹമ്മദ് തോട്ടത്തിൽ, സേവി കുരിശുവീട്ടിൽ, ഷൈസൺ മാങ്കുഴ, ജിസൺ ജോർജ്, വിനോദ് തമ്പി, സി.കെ.സത്യൻ, ബേബി വട്ടക്കുന്നേൽ, ചന്ദ്രശേഖരൻ നായർ, ബോബി കുറുപ്പത്ത്, ജേക്കബ് കളപ്പറമ്പത്ത്, അലിക്കുഞ്ഞ്, കെ.കെ.ഷംസു, രാജു വടക്കേക്കര, ജോബ് പുതീരിക്കൽ, ജോസ് മാണിക്യത്താൻ, ജോഷ്വ തായങ്കേരി, എം.പി.ഫ്രാൻസിസ്, ആന്റണി മാഞ്ഞൂരാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com