കൂരികുളത്ത് കാട്ടാനകൾ കൃഷി നശിപ്പിച്ചു

Mail This Article
×
കോതമംഗലം∙ കീരംപാറ പഞ്ചായത്തിലെ കൂരികുളത്ത് ഇന്നലെ പുലർച്ചെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ഏർത്തടത്തിൽ തോമസ്, ഞവണാംകുഴി ജോസ്, ബേബി എന്നിവരുടെ കൃഷിയിടങ്ങളിലാണു നാശമുണ്ടാക്കിയത്. വാഴ, തെങ്ങ്, ജാതി, കപ്പ, മറ്റു ഫലവൃക്ഷങ്ങൾ എന്നിവ തിന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചു. തട്ടേക്കാട്, തുണ്ടം വനത്തിൽ നിന്ന് ആനകൾ മേഖലയിൽ എത്താറുണ്ടെങ്കിലും ഈ കൃഷിയിടങ്ങളിൽ ആദ്യമായാണ് എത്തുന്നത്. വൈദ്യുതവേലി തകർത്തു പുതിയ മേച്ചിൽപുറങ്ങൾ തേടി ആനകളെത്തിയതു നാട്ടുകാരെ ആശങ്കയിലാക്കി. കൃഷികൾ സംരക്ഷിക്കാൻ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം.
English Summary:
Kerala elephants wreaked havoc in kurikulam. A large herd destroyed crops after entering a residential area in Keerampara panchayat early yesterday morning.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.