ADVERTISEMENT

അധ്യാപക ഒഴിവ്; കളമശേരി വനിതാ  പോളിടെക്നിക്
കളമശേരി ∙ ഗവ.വനിതാ പോളിടെക്നിക് കോളജിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12ന് 11ന്. 0484 2556624.

മുപ്പത്തടം എച്ച്എസ്എസ്
ആലുവ∙ മുപ്പത്തടം ഗവ. എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, കൊമേഴ്സ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12നു 10.30ന്. 

ആലുവ എസ്എൻഡിപി
ആലുവ∙ എസ്എൻഡിപി എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ജൂനിയർ കൊമേഴ്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 17നു 11ന്.

എംജിഎം എച്ച്എസ്എസ് 
കുറുപ്പംപടി ∙ എംജിഎം ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (ഫുൾ ടൈം) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13ന് 11ന് .

ഗവ.ഗേൾസ് എച്ച്എസ്എസ്
പെരുമ്പാവൂർ ∙ ഗവ.ഗേൾസ്  ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കോമേഴ്സ്( ജൂനിയർ) അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ 2ന്.

ഗവ.ബോയ്സ് എച്ച്എസ്എസ് 
പെരുമ്പാവൂർ∙ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഗണിതശാസ്ത്രം(സീനിയർ)അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13ന് 10.30ന്.

നീറിക്കോട് ഗവ. എൽപിഎസ് 
ആലങ്ങാട് ∙ നീറിക്കോട് ഗവ എൽപി സ്കൂളിൽ എൽപി വിഭാഗം അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്നു 11ന്.

ചന്തിരൂർ ഗവ.എച്ച്എസ്എസ്
അരൂർ∙ചന്തിരൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ കെമിസ്ട്രി(ജൂനിയർ)അധ്യാപക ഒഴിവ്.കൂടിക്കാഴ്ച 12ന് വൈകിട്ട് 3ന്.

പേഴയ്ക്കാപ്പിള്ളി ഗവ. എച്ച്എസ്എസ്
മൂവാറ്റുപുഴ∙ പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം  കണക്ക് , മലയാളം , ഇംഗ്ലീഷ് ജൂനിയർ  അധ്യാപക ഒഴിവ്. ഇൻ്റർവ്യൂ 13 ന് രാവിലെ 10.30 മുതൽ. ഫോൺ 94462 12678.

എളങ്കുന്നപ്പുഴ ഗവ.എച്ച് എസ്എസ്
എളങ്കുന്നപ്പുഴ. ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13ന് 11ന്. 0484 2492808.

മട്ടാഞ്ചേരി ഗവ.ജിഎച്ച്എസ്എസ്
മട്ടാഞ്ചേരി∙ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അറബിക്, ജൂനിയർ സുവോളജി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ  11ന്  ജൂനിയർ അറബിക്, ഉച്ചയ്ക്ക് 2ന്  ജൂനിയർ സുവോളജി.

വാരപ്പെട്ടി എൽപി 
കോതമംഗലം∙ വാര‍പ്പെട്ടി ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13നു 10.30ന്.

കുസാറ്റ്
കളമശേരി ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ അപ്ലൈഡ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വകുപ്പിൽ ഗണിതശാസ്ത്രത്തിൽ അധ്യാപക ഒഴിവ്. ബയോഡേറ്റ dhanniat@cusat.ac.in എന്ന വിലാസത്തിൽ 20ന് മുൻപായി അപേക്ഷിക്കണം. 94462 27207.

പിജി ക്ലാസ് ഇന്ന് തുടങ്ങും 
കോതമംഗലം ∙ മാർ അത്തനേഷ്യസ് കോളജിൽ ഒന്നാംവർഷ ബിരുദാനന്തര ബിരുദ ക്ലാസുകൾ ഇന്നു തുടങ്ങും. 

യുജി, പിജി സീറ്റ് ഒഴിവ്
കോതമംഗലം ∙ മാർ അത്തനേഷ്യസ് കോളജിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, സോഷ്യോളജി, ഹിസ്റ്ററി, ഹിന്ദി, ബികോം, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മൈക്രോബയോളജി, ബിവോക് ഡേറ്റ അനലിറ്റിക്സ് ആൻഡ് മെഷീൻ ലേണിങ്, ബിസിനസ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ ബിരുദ കോഴ്സുകളിലും ഇംഗ്ലിഷ്, ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, എംകോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, എംകോം മാർക്കറ്റിങ് ആൻഡ് ഇന്റർനാഷനൽ ബിസിനസ്, ബയോകെമിസ്ട്രി, ഡേറ്റ അനലിറ്റിക്സ്, ആക്ചൂറിയൽ സയൻസ് സോഷ്യോളജി, ഇക്കണോമിക്സ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി ഇൻ ബേസിക് സയൻസ് ബയോളജി (5 വർഷം) ബിരുദാനന്തര ബിരുദ കോഴ്സുകളിലും എസ്‌സി, എസ്ടി വിഭാഗം സീറ്റ് ഒഴിവ്. ഇന്നു 10നു കോളജ് ഓഫിസിൽ എത്തണം. 

യോഗ ഇൻസ്ട്രക്ടർ ഒഴിവ്
കോതമംഗലം ∙ ചെറുവട്ടൂർ ഗവ. ആയുർവേദ ആശുപത്രിയിൽ യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്. 16നു 2 വരെ അപേക്ഷിക്കാം.

ഹോട്ടൽ മാനേജ്മെന്റിൽ സൗജന്യ ഡിപ്ലോമ കോഴ്സ്
കൊച്ചി∙ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ ഒരു വർഷത്തെ സൗജന്യ ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: എസ്എസ്എൽസി. പഠനത്തോടൊപ്പം പരിശീലനവും സ്റ്റൈപൻഡും ലഭിക്കും. 8921641824.

സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
കൊച്ചി ∙ പ്രഫഷനൽ കോഴ്സിനു പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു നെസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് സാമ്പത്തിക സഹായം നൽകുന്നു. നെസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ്, 39/ 3089, പള്ളിയിൽ ലൈൻ, ഫോർഷോർ റോഡ്, കൊച്ചി 16 എന്ന വിലാസത്തിൽ ഇൗ മാസം 30നു മുൻപ് അപേക്ഷകൾ ലഭിക്കണം. 9388855154.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com