ഹജ്ജിന് മക്കയിലെത്തിയ പാത്തുമ്മ അന്തരിച്ചു

Mail This Article
×
കൊച്ചി∙ 2025 വർഷത്തെ ഹജ്ജിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മക്കയിലെത്തിയ പാത്തുമ്മ (60) പാത്തുമ്മ അന്തരിച്ചു. ഭർത്താവ് ഇബ്രാഹിമിനൊപ്പമാണ് ഹജ്ജിനെത്തിയത്. എറണാകുളം സ്വദേശിയാണ്. കൊച്ചിൻ എംബാർക്കേഷൻ പോയിന്റിൽ നിന്നും മെയ് 21-നാണ് ഇവർ ഹജ്ജിന് സൗദിയിലെത്തിയത്.
ഈ വർഷം ഇതുവരെയായി നാല് പേരാണ് ഹജ്ജ് കർമത്തിനെത്തി സൗദിയിൽവെച്ച് മരണപ്പെടുന്നത്. പാലക്കാട് ജില്ലയിൽ നിന്നുമുള്ള കാസ്സിം, കാസർഗോഡ് ജില്ലയിൽ നിന്നുമുള്ള ആരിഫ, റുഖിയ എന്നിവരാണ് നേരത്തേ മരണപ്പെട്ടത്.
English Summary:
Kerala Hajj pilgrim dies in Mecca; Pathumma, 60, from Ernakulam, passed away during the 2025 Hajj pilgrimage in Saudi Arabia. Her husband, Ibrahim, accompanied her on the pilgrimage from the Cochin embarkation point.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.