ADVERTISEMENT

ചെറുതോണി ∙ മോട്ടർ സൈക്കിളിൽ ഇടുക്കി പാൽക്കുളം മേട് കയറാനെത്തിയ സാഹസിക വനിതകൾ മലമുകളിലെ വനത്തിൽ കുടുങ്ങിയത് മണിക്കൂറുകൾ. 18 വയസ്സ് തികഞ്ഞപ്പോൾ ലൈസൻസ് എടുത്ത് ബുള്ളറ്റിൽ 7000 കിലോമീറ്റർ സഞ്ചരിച്ച് ഹിമാലയം കീഴടക്കിയ ആൻഫിയും കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ബുള്ളറ്റിൽ സാഹസിക യാത്ര നടത്തിയിട്ടുള്ള മേഴ്സിയും വ്യാഴം ഉച്ചയോടെയാണ് ഇടുക്കി  ചുരുളിയിൽ എത്തിയത്. 2നു ബുള്ളറ്റിൽ മലകയറാൻ തുടങ്ങിയ ഇവർ പാൽക്കുളം മേട്ടിൽ എത്തിയപ്പോൾ വൈകിട്ട് 5.30.

ചുറ്റും കുട്ടി വനങ്ങളും പുൽമേടുകളും. മൊബൈലിന് ഇവിടെ റേഞ്ച് കുറവ്. വിജനമായ സ്ഥലത്ത് കാട്ടാനകളുടെ ചിഹ്നം വിളി കേട്ടുതുടങ്ങി. കയ്യിൽ കുടിക്കാൻ കുപ്പിവെള്ളം മാത്രം. രാത്രി ഒൻപതിനാണ് അവർ വനത്തിൽ നിന്നു പുറം ലോകത്ത് എത്തിയത്. കാട്ടാനകൾ മേയുന്ന വനത്തിനുള്ളിൽ അവയുടെ മുന്നിൽ പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണെന്ന് യുവതികൾ പറയുന്നു.കളമശേരിക്കാരിയായ ഇരുപതുകാരി ആൻഫി മരിയയും എറണാകുളത്ത് ഡ്രൈവിങ് സ്കൂൾ നടത്തുന്ന നാൽപ്പത്താറുകാരി മേഴ്സിയും 6 വർഷം മുൻപാണ് കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com