ADVERTISEMENT

മൂന്നാർ ∙ വേനൽച്ചൂടിൽ മറ്റു സ്ഥലങ്ങൾ ചുട്ടുപൊള്ളുമ്പോൾ കൊടും കുളിരിൽ തണുത്തുറഞ്ഞ് മൂന്നാർ. ഈ മാസം പകുതി പിന്നിടുമ്പോഴും കാലം തെറ്റിയ കാലാവസ്ഥ മൂലം മൂന്നാറിൽ പല ഭാഗത്തും പൂജ്യം ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത്.

ഒരാഴ്ചയായി പല എസ്റ്റേറ്റുകളിലും പുലർച്ചെ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെടുന്നു.ഇന്നലെ കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവരൈ, സൈലന്റ്‌വാലി, പെരിയവരൈ, ചിറ്റുവരൈ എസ്റ്റേറ്റുകളിലും മൂന്നാർ ടൗണിലും പുലർകാലത്ത് പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ നല്ലതണ്ണിയിൽ 2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഒട്ടേറെ സന്ദർശകർ എത്തുന്ന മാട്ടുപ്പെട്ടിയിൽ 4 ഡിഗ്രി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com