ADVERTISEMENT
തൊടുപുഴ ∙ കാടിനുള്ളിൽ വച്ച് ആഘോഷിക്കുന്നതിനായി പൊലീസുകാരൻ പൊലീസ് ജീപ്പിനുള്ളിൽ കരുതിവച്ച 5 കുപ്പി മദ്യം ഡിവൈഎസ്പി പിടികൂടി. സംഭവം ഒതുക്കിത്തീർക്കാൻ ഉന്നതതലങ്ങളിൽ സമ്മർദം ചെലുത്തി പൊലീസുകാരൻ ശ്രമിച്ചെങ്കിലും ഡിവൈഎസ്പി, ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കു റിപ്പോർട്ട് കൈമാറി.  ഇടുക്കി ജില്ലയിലെ പ്രമുഖ അണക്കെട്ടിനോടനുബന്ധിച്ച പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് ലോക്ഡൗൺ കാലയളവിൽ, സഹപ്രവർത്തകർക്കായി മദ്യം സംഘടിപ്പിച്ച് പൊലീസ് ജീപ്പിൽ സൂക്ഷിച്ചത്. സംഭവം അറിഞ്ഞ ഡിവൈഎസ്പി ഇതു കയ്യോടെ പിടിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com