ADVERTISEMENT

അടിമാലി ∙ അടിമാലി– കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ടൗണിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി 3 ഇരുചക്ര വാഹനങ്ങൾ തകർത്ത് വ്യാപാര സ്ഥാപനങ്ങളിൽ ഇടിച്ചു നിന്നു. കല്ലാർകുട്ടി അണക്കെട്ട് ജലാശയത്തിലേക്കു പതിക്കുമെന്ന സാഹചര്യത്തിൽ വാഹനം തലനാരിഴയ്ക്കാണു ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്.

ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അപകടം. മംഗലാപുരത്തു നിന്നു ശാന്തൻപാറയിലേക്കു ടാറുമായി പോകുകയായിരുന്ന ലോറി ആണ് അപകടത്തിൽ പെട്ടത്. മിൻസു ബേക്കറി ഉടമ കെ.എ. അലിയാർ, ബാർബർ ഷോപ്പ് ഉടമ ജോബറ്റ് ജോസ് എന്നിവരുടെ സ്കൂട്ടറും ബിസ്മി സ്റ്റോഴ്സ് ഉടമ കെ.കെ. നിഷാദിന്റെ ബൈക്കും ആണ് ലോറിക്ക് അടിയിൽ പെട്ടത്.അണക്കെട്ട് ജലാശയത്തോടു ചേർന്നുള്ള പൂവത്തുങ്കൽ ശശി, സുലോചന എന്നിവരുടെ വ്യാപാര സ്ഥാപനങ്ങൾ,

കൊടിയംപാറ ജെയിംസ് നടത്തുന്ന ജനസേവ കേന്ദ്രം എന്നിവയ്ക്കു കേടുപാടുകൾ സംഭവിച്ചു.നിയന്ത്രണം വിട്ടു വരുന്ന വാഹനം കണ്ടതോടെ ആളുകൾ ഓടി മാറിയത് ദുരന്തം ഒഴിവാകാൻ കാരണമായി. വാഹനത്തിൽ ഉണ്ടായിരുന്ന ജീവനക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അടിമാലിയിൽ നിന്നു സംഭവം അറിഞ്ഞ് എത്തിയ ഫയർഫോഴ്സ് അധികൃതർ എത്തിയാണ് അപകടാവസ്ഥയിൽ ആയിരുന്ന ലോറി മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com