ADVERTISEMENT

മൂലമറ്റം ∙ അറക്കുളം പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. അറക്കുളം, മൂലമറ്റം, ഇലപ്പള്ളി പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി പടർന്നുപിടിച്ചത്. മഴക്കാലം എത്തിയതോടെയാണു പ്രദേശത്ത് ഡെങ്കിപ്പനി പടർന്നു പിടിച്ചത്. ഡെങ്കിപ്പനിയുടെ കാരണമായ ഈഡിസ് കൊതുകിന്റെ സാന്നിധ്യം പ്രദേശത്തുണ്ട്.

കൂടുതൽ പ്രദേശങ്ങളിൽ ഡെങ്കിപ്പനിയുള്ളതായി സൂചനയുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിടകേന്ദ്രങ്ങൾ നശിപ്പിക്കാനുള്ള നടപടികൾ വീടുകളിൽ എടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ അഭ്യർഥന.വീടുകളിൽ കെട്ടിടങ്ങളുടെയും പരിസരത്ത് വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.

റബർ തോട്ടങ്ങളിലെ ചിരട്ടയിൽ വെള്ളം കെട്ടിനിന്ന് കൊതുകു വളരാനുള്ള സാഹചര്യം ഉള്ളതായാണ് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. വീടുകളിലും പരിസരത്തും വെള്ളക്കെട്ട് ഒഴിവാക്കണം. റബ്ബർ കൃഷി നടക്കുന്ന മേഖലയിൽ റബർ ചിരട്ടയിൽ കൊതുകുകൾ പെരുകുന്നതിനു കാരണമാകും. ഇതാണ് പലയിടങ്ങളിലും കൊതുകു പെരുകാൻ കാരണമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com