ADVERTISEMENT

നെടുങ്കണ്ടം ∙  ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയിൽ ജില്ലയിലെ 5 താലൂക്കുകളിലെ 71 സ്ഥലങ്ങൾ. ഇടുക്കി താലൂക്കിൽ 30, ദേവികുളത്ത് 21, ഉടുമ്പൻചോലയിൽ 7, തൊടുപുഴയിൽ 5, പീരുമേട്ടിൽ 8 എന്നിങ്ങനെ 71 സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പും ജില്ലാ മണ്ണു സംരക്ഷണ വിഭാഗവും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.മുൻ വർഷത്തെ മഴയുടെ തോത് അനുസരിച്ചാണു പഠന റിപ്പോർട്ട്.

ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും ദുരന്തസാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളാണെന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ ദുരന്തസൂചികാ റിപ്പോർട്ടുമുണ്ട്.64 വില്ലേജുകളിൽ 57 വില്ലേജുകളും ഉരുൾപൊട്ടൽ മേഖലയിലാണ്. ജില്ലയിൽ കനത്ത വേനൽമഴയാണു​ കഴിഞ്ഞ ദിവസം വരെ പെയ്​തത്​. വരും ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തി​ന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാഭരണകൂടം മുൻകരുതൽ നടപടി സ്വീകരിച്ചു തുടങ്ങി. 

താലൂക്ക്  കൺട്രോൾ  റൂം നമ്പറുകൾ

ഉടുമ്പൻചോല: 04868 232050, പീരുമേട്: 04869–232077, ദേവികുളം:  04865–264231, തൊടുപുഴ: 04862–222503, ഇടുക്കി: 04862–235361.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com