ADVERTISEMENT
നെടുങ്കണ്ടം ∙ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന  പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആനക്കല്ല് സർപ്പക്കുഴിയിൽ സാബു (47)വിനെയാണ് പൊലീസ് പിടികൂടിയത്. ഏപ്രിൽ രണ്ടിനാണ് സംഭവം. വീട്ടമ്മ വീട്ടിൽ തനിച്ചായിരുന്ന സമയം സാബു വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ബലമായി കടന്നുപിടിച്ച് പീഡിപ്പിച്ചെന്നാണ്  വീട്ടമ്മയുടെ പരാതി. വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം നടത്തിവരികയായിരുന്ന പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതിയെ ആനക്കല്ലിൽ നിന്നു പിടികൂടിയത്. നെടുങ്കണ്ടം എസ്ഐ ചാക്കോയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com