ADVERTISEMENT

പെട്ടിമുടി∙ തോട്ടം തൊഴിലാളി ലയങ്ങളിൽ ഒറ്റമുറി വീടുകളിലാണ് തൊഴിലാളി കുടുംബങ്ങളുടെ താമസം. ആ വീടുകളിലേക്കാണ് ഇപ്പോൾ ബന്ധുക്കൾ കൂടി എത്തിയത്. ഒരു വരാന്തയും മുറിയും അതിനു പിന്നിൽ അടുക്കളയും അടങ്ങുന്നതാണ് ലയത്തിലെ ഒരു വീട്.  ഇങ്ങനെ 6 മുതൽ 12 വീടുകൾ വരെ അടങ്ങുന്നതാണ് ഒരു ലയം. ഇവർക്ക് ശുചിമുറികൾ പോലും വീടിനു പുറത്ത് ദൂരെയാണ്. 

2015ൽ  തോട്ടം തൊഴിലാളിസമരത്തെ തുടർന്ന് സർക്കാരും തോട്ടം മാനേജ്മെന്റുകളും  ലയങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഒന്നും നടന്നില്ല. കുറഞ്ഞത് 2 മുറികളെങ്കിലുമുള്ള വീടുകൾ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. മാനേജ്മെന്റുകൾ സ്ഥലം ലഭ്യമാക്കാമെന്നും തൊഴിൽ വകുപ്പ് അവിടെ ഫ്ലാറ്റ് സമുച്ചയം നിർമിച്ചു നൽകുമെന്നും ധാരണയായിരുന്നു. ശുചിമുറികൾ വീടിനോടു ചേർന്നു നിർമിക്കാനും തീരുമാനിച്ചിരുന്നു. സമരം അവസാനിച്ചതോടെ ഉറപ്പുകൾ ജലരേഖയായി. ഇപ്പോൾ നിന്നു തിരിയാൻ ഇടമില്ലാത്ത ഈ ഒറ്റമുറി വീടുകളിൽ പലതിലും മാതാപിതാക്കൾക്കൊപ്പം വിവാഹിതരായ മക്കളും താമസിക്കുന്നു.

ബ്രിട്ടീഷുകാരുടെ കാലത്തു നിർമിച്ചവയാണ് ഈ ലയങ്ങളിൽ ഭൂരിഭാഗവും  കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികൾ നടത്താത്തത് മൂലം ചോർന്നൊലിക്കുന്ന നിലയിലാണ് തൊഴിലാളി ലയങ്ങൾ.

 വന്യമൃഗങ്ങളുടെ ആവാസ മേഖലയായ തേയിലത്തോട്ടങ്ങളിൽ ലയങ്ങളിലെ താമസക്കാർക്ക് രാത്രി സമയത്ത് പുറത്തെ ശുചിമുറിയിൽ പോകാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. യൂണിയനുകളും തൊഴിലാളി കുടുംബങ്ങളുടെ ഈ നിസഹായാവസ്ഥ പരിഹരിക്കാൻ മുന്നോട്ടു വരുന്നില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com