രക്ഷാ പ്രവർത്തനം നയിച്ച് രേഖ നമ്പ്യാർ

idukki-rekha-nambiayar
SHARE

മൂന്നാർ∙ പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം നയിക്കുന്നത് മലയാളിയായ രേഖ നമ്പ്യാർ. എൻഡിആർഎഫിന്റെ (ദേശീയ ദുരന്ത പ്രതികരണ സേന) ആദ്യ വനിതാ കമാൻഡർ കൂടിയാണ് രേഖ.ചെന്നൈയിൽ ജനിച്ചു വളർന്ന രേഖയുടെ അച്ഛൻ വടകര സ്വദേശിയും അമ്മ പാലക്കാട്ടുകാരിയുമാണ്.  സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ നിന്നു (സിഐഎസ്എഫ്) 5 വർഷം മുൻപാണ് ഡപ്യൂട്ടേഷനിൽ എൻഡിആർഎഫിൽ എത്തുന്നത്. 

നിലവിൽ തമിഴ്നാട്ടിലെ ആറക്കോണം ആസ്ഥാനമായ നാലാം ബറ്റാലിയന്റെ കമാൻഡറാണ്. മു‍ൻപ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള ചീഫ് എയർപോർട്ട് സെക്യൂരിറ്റി ഓഫിസറായിരുന്നു. രേഖയുടെ നേതൃത്വത്തിൽ എൻഡിആർഎഫിലെ 85 പേരാണ് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA