വണ്ടിപ്പെരിയാർ ടൗണിൽ മലയിടിഞ്ഞ​ു

idukki-vandiperiyar-vandiperiyar-town
വണ്ടിപ്പെരിയാർ ടൗണിലേക്കു മൺതിട്ട ഇടിഞ്ഞുവീണ നിലയിൽ
SHARE

വണ്ടിപ്പെരിയാർ ∙ വണ്ടിപ്പെരിയാർ ടൗണിൽ 50 അടി ഉയരത്തിൽ നിന്നു കൂറ്റൻ മൺകൂന തിരക്കേറിയ ജംക്‌ഷനിലേക്ക് പതിച്ചു. ദുരന്തം വഴിമാറാൻ തലനാരിഴയ്ക്ക്. മണ്ണ് ഇടിഞ്ഞു എത്തിയ സമയത്ത് റോഡിൽ വാഹനങ്ങൾ ഉണ്ടായിരുന്നില്ല ഇതു ഇതിനാൽ ആണ് അപകടം ഒഴിവായത് . റോഡിനു എതിർവശത്തെ വ്യാപാര സ്ഥാപനങ്ങളുടെ അടുത്തു വരെ മണ്ണ് ഇരച്ചെത്തി . മണ്ണ് മൂടിയതിനെത്തുടർന്ന് തുടർന്ന് കെ.കെ.റോഡിൽ ഗതാഗതം തടസ്സപ്പെട്ടു . 

ഉച്ചതിരിഞ്ഞു 3.30യോടെ ആയിരുന്നു അപകടം . ഇതിനു സമീപത്താണ് ടാക്സിസ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. മണ്ണ് നീക്കിയതിനു ശേഷം ഗതാഗതം പുനരാരംഭിച്ചു . 

ഏതാനും ദിവസങ്ങൾക്കു മുൻപ് മൺതിട്ടയോടു ചേർന്ന സംരക്ഷണഭിത്തിയും ഇതിനു മുൻഭാഗത്ത് ഉണ്ടായിരുന്ന കംഫർട്ട് സ്റ്റേഷൻ കെട്ടിടവും പഞ്ചായത്ത് പൊളിച്ചു നീക്കിയിരുന്നു. എന്നാൽ മഴ ശക്തമായതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു . ഇളകിയിരുന്ന മൺതിട്ടയിൽ വെളളം ഇറങ്ങിയതാണ് അപകടത്തിനു ഇടയാക്കിയത് എന്നാണ് പ്രാഥമിക വിലയിരുത്തൽ .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA