പകൽ പോലും കോടമഞ്ഞു പുതച്ചു റോഡ്; ഡ്രൈവർമാർക്ക് പേടി, മറ്റുള്ളവർക്ക് സൗന്ദര്യം

idk1
കുട്ടിക്കാനം – മുണ്ടക്കയം റോഡിൽ കോടമഞ്ഞ് മൂടിക്കിടക്കുന്നതു മൂലം വാഹനങ്ങൾ ലെറ്റ് തെളിച്ചു കടന്നു പോകുന്ന കാഴ്ച.
SHARE

കുട്ടിക്കാനം ∙ കനത്ത മഴയും കോട മഞ്ഞും വഴി മറയ്ക്കുന്നതോടൊപ്പം റോഡിലെ വെളളവരകളും മാഞ്ഞു. അപായ സൂചനകൾ അടയാളപ്പെടുത്തിയ ബോർഡുകളും കാണാനില്ല . കോട്ടയം –കുമളി റോഡിൽ കുട്ടിക്കാനം –മുണ്ടക്കയം റൂട്ടിലെ  യാത്ര അപകടത്തിൽ. പകൽ പോലും കോടമഞ്ഞു പുതച്ചു കിടക്കുന്ന ദേശീയപാതയിലൂടെ വാഹനം ഓടിക്കണെമെങ്കിൽ ശരിക്കും റോഡ് പരിചയം വേണം. ഇതിനൊപ്പം മഴ പേമാരി ആയി മാറിയാലോ യാത്ര അതി കഠിനം തന്നെ.

എങ്ങനെയും ഓടിച്ചു പോകാൻ നോക്കിയാലും റോഡിന്റെ മധ്യ ഭാഗത്ത് ഉണ്ടായിരുന്ന വെളളവര ഇല്ലാത്തതു അപകടസാധ്യത ഉയർത്തുന്നു. സ്ഥിരമായി വാഹനം ഓടിച്ചു പോകുന്നവർ ഉൾപ്പെടെ കഴി‍ഞ്ഞ ദിവസങ്ങളിൽ ശരിക്കും ബുദ്ധിമുട്ടി. രാത്രി എത്തിയ വാഹനങ്ങളിൽ ഉണ്ടായിരുന്ന ചിലർ ഡ്രൈവർമാരുടെ സഹായത്തിനായി മഴയത്ത് ടോർച്ചും തെളിച്ചു മുന്നിൽ നടന്നു കൊണ്ട് റോഡ് കാണിക്കേണ്ട ഗതികേടിലായിരുന്നു.

വീതി കുറഞ്ഞ റോഡി രണ്ട് വശങ്ങളും പടർന്നു പന്തലിച്ച കാട്ടുചെടികൾ ആണ് . ഇതര സംസ്ഥാനങ്ങളിൽ നിന്നു എത്തുന്ന തീർഥാടകർ,വിദൂര സ്ഥലങ്ങളിൽ നിന്നു വരുന്ന സഞ്ചാരികൾ , ചരക്കു വാഹനങ്ങൾ, ഇവർ റോഡിലുടെ വാഹനം ഓടിച്ചു കടന്നു പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. ഇതു വഴി ദിവസേന കടന്നു പോകുന്ന അധികാരികളും ഈ അവസ്ഥ കണ്ടതായി ഭാവിക്കുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA