ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ 100 പേർ കൂടി കോവിഡ് പോസിറ്റീവ്. 59 പേർക്ക് സമ്പർക്കത്തിലൂടെയാണു കോവിഡ് ബാധിച്ചത്. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ 71 പേർ ഇന്നലെ കോവിഡ് മുക്തരായി. നിലവിൽ 1539 പേർ ചികിത്സയിലുണ്ട്. 

ഇന്നലത്തെ കോവിഡ് കേസുകൾ

അടിമാലി– 3, അറക്കുളം– 1, അയ്യപ്പൻകോവിൽ– 3, ബൈസൺവാലി– 2, ദേവികുളം– 3, ഇടവെട്ടി– 2, കഞ്ഞിക്കുഴി– 1, കാഞ്ചിയാർ– 1, കാന്തല്ലൂർ– 1, കരിമണ്ണൂർ– 6, കരിങ്കുന്നം– 1, കരുണാപുരം– 1, കട്ടപ്പന– 7, കൊക്കയാർ–  4, കുടയത്തൂർ– 1, 

കുമാരമംഗലം– 5, മണക്കാട്– 6, മാങ്കുളം– 1, നെടുങ്കണ്ടം– 3, പള്ളിവാസൽ– 4, പാമ്പാടുംപാറ– 2, പീരുമേട്– 1, പെരുവന്താനം– 12, പുറപ്പുഴ– 2, രാജാക്കാട്– 1, തൊടുപുഴ– 14, ഉടുമ്പൻചോല– 5, വണ്ടിപ്പെരിയാർ– 3, വാഴത്തോപ്പ്– 2, വണ്ണപ്പുറം–  2, 

ഉറവിടം വ്യക്തമല്ല

അടിമാലി വാളറ സ്വദേശിനി (69), പള്ളിവാസൽ കുഞ്ചിത്തണ്ണി സ്വദേശി (25), അറക്കുളം സ്വദേശിനി (51), മണക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ, മണക്കാട് പുതുപ്പരിയാരം സ്വദേശിനി (64), മണക്കാട് ചിറ്റൂർ സ്വദേശി (88), തൊടുപുഴ മുതലക്കോടം സ്വദേശിനി (29).

വണ്ണപ്പുറം സ്വദേശിനി (55), രാജാക്കാട് എൻആർ സിറ്റി സ്വദേശിനി (42), അയ്യപ്പൻകോവിൽ പുല്ലുമേട് സ്വദേശിനി (21), അയ്യപ്പൻകോവിൽ മേരികുളം സ്വദേശി (62), കാഞ്ചിയാർ നരിയംപാറ സ്വദേശിനിയായ രണ്ട് വയസ്സുകാരി, കട്ടപ്പന പേഴുംകവല സ്വദേശിനി (41), കട്ടപ്പന സ്വദേശിനികൾ (30, 40), കൊക്കയാർ സ്വദേശിനികൾ (22, 43, 60).

6000 കടന്ന് ജില്ല

തൊടുപുഴ ∙ ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം ആറായിരം കടന്നു. ഇന്നലെ വരെ 6092  പേരാണ് ജില്ലയിൽ കോവിഡ് പോസിറ്റീവായത്. കോവിഡ് അതിവ്യാപനം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നു ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 

കടകളിലെ അകലം

സാമൂഹിക അകലം എന്ന പ്രധാന നിർദേശം കർശനമായി പാലിക്കണം. കടകളിൽ ഇടിച്ചു കയറുന്ന രീതി പല ഭാഗങ്ങളിലും കണ്ടുവരുന്നു. കടയുടമകൾ ഇക്കാര്യത്തിൽ കർശന നിലപാട് എടുക്കണം. കടയ്ക്കുള്ളിൽ ഇരിക്കുന്ന ആളുകളും നിർബന്ധമായും മാസ്ക് ധരിക്കണം. അകലം പാലിച്ചു നിന്നു സാധനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കണം.

യാത്രയിലും വേണം കരുതൽ

പൊതുഗതാഗത സംവിധാനം തുടരേണ്ടതു സമൂഹത്തിന്റെ ആവശ്യമാണ്. യാത്രയ്ക്കിടയിൽ സാനിറ്റൈസർ കരുതി ഇടയ്ക്കു കൈ വൃത്തിയാക്കണം. മാസ്ക് ധരിക്കാനും അകലം പാലിക്കാനും മറക്കരുത്. നിയന്ത്രണങ്ങൾ പാലിച്ചാൽ പൊതുഗതാഗതം സുരക്ഷിതമായിരിക്കും.

പ്രായമായവരുടെ സുരക്ഷ

60–65 വയസ്സിനു മുകളിലുള്ളവരും രക്തസമ്മർദവും പ്രമേഹവും മറ്റു രോഗങ്ങളുമുള്ളവരും പൊതു പരിപാടികളിൽ പങ്കെടുക്കാതെ മാറി നിൽക്കണം. വിവാഹം പോലുള്ള ചടങ്ങുകളിൽ നിന്നു വിട്ടു നിൽക്കുന്നതാണ് നന്ന്.

തൽക്കാലം തണുപ്പ് വേണ്ട

കഴിവതും തണുത്ത വെള്ളം ഒഴിവാക്കി ചൂടുള്ള വെള്ളം കുടിക്കുക. വൈറ്റമിൻ സി (നാരങ്ങ, നെല്ലിക്ക, പഴങ്ങൾ), പയർവർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നാരങ്ങാവെള്ളം പോലും അൽപം ചൂടുവെള്ളത്തിൽ പരീക്ഷിക്കുക.

നിയന്ത്രണം പാലിക്കണം

കോവിഡ് നിയന്ത്രണങ്ങൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ച സമയമാണ് കടന്നുപോയത്. ജനങ്ങൾ പുറത്തിറങ്ങുന്നതു കൂടിയപ്പോൾ വൈറസ് വ്യാപനവും വർധിച്ചു. ഇനിയുള്ള ദിവസങ്ങൾ കുറച്ചു കൂടി നിയന്ത്രണങ്ങൾ പാലിച്ചാൽ പ്രതിസന്ധി അതിജീവിക്കാം.

മറച്ചുവയ്ക്കരുത്

കോവിഡ് ബാധിതരുമായി പ്രാഥമിക സമ്പർക്കത്തിലായവർ പലരും ആരോഗ്യ വകുപ്പിനെ അറിയിക്കാതെ, നിരീക്ഷണത്തിൽ പ്രവേശിക്കാതെ ഇരിക്കുന്നതായും പരാതിയുണ്ട്. ഇത്തരം അലക്ഷ്യമായ ഇടപെടൽ രോഗ വ്യാപനത്തിന്റെ ആക്കം കൂട്ടുമെന്ന ആശങ്ക ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com