ADVERTISEMENT

മുട്ടം ∙ നാട്ടുകാർ ചോദിക്കുന്നു: എന്നുവരും മലങ്കര ജലാശയം കേന്ദ്രമാക്കിയുള്ള വൻ ടൂറിസം പദ്ധതി?  എൻട്രൻസ് പ്ലാസയും കുട്ടികളുടെ പാർക്കും മാത്രമാണ് പൂർത്തിയായത്. 10 വർഷം മുൻപ് ഇടതു സർക്കാരിന്റെ കാലത്തു  മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് മലങ്കര ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തത്. 

ടൂറിസം, ഇറിഗേഷൻ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മലമ്പുഴ ടൂറിസം പദ്ധതിക്കു സമാനമായ പദ്ധതിയാണ് ആവിഷ്‌കരിച്ചിരുന്നത്. പൂന്തോട്ടം, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വിനോദ കേന്ദ്രങ്ങൾ, വിശ്രമകേന്ദ്രം, ബോട്ട് സർവീസ് എന്നിവയും യന്ത്രവൽകൃത ബോട്ടുകളിൽ കാഞ്ഞാർ വരെ ബോട്ടിങ്ങുമുള്ള വൻ ടൂറിസം പദ്ധതിയായിരുന്നു വിഭാവനം ചെയ്തിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com