ADVERTISEMENT

നെടുങ്കണ്ടം ∙ തിരഞ്ഞെടുപ്പിൽ തോക്കിനെന്ത് കാര്യം? തോക്കുളളവർ തോക്ക് ചാരണം. വീട്ടിലെ ഭിത്തിയിലല്ല പൊലീസ് സ്റ്റേഷനിൽ. ജില്ലയിൽ സ്വന്തമായി തോക്കുള്ളവർ സമീപ സ്റ്റേഷനുകളിലെത്തിക്കണം. സ്റ്റേഷനുകളിലെത്തിക്കുന്ന തോക്കുകൾ ജില്ല ആർമ്ഡ് പൊലീസ് ക്യാംപിന്റെ ആയുധപ്പുരയിൽ തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ സൂക്ഷിക്കും. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം ക്രമീകരണം എല്ലാ തിരഞ്ഞെടുപ്പുകളിലും ഏർപ്പെടുത്തുന്നത്.

ജില്ലയിലെ 759 ലൈസൻസുള്ള തോക്കുകളാണ് ഇത്തവണ കരുതലിലെടുത്തത്. സ്വയരക്ഷയ്‌ക്കെന്ന പേരിൽ ലൈസൻസ് സമ്പാദിച്ച ശേഷം സിംഗിൾ ബാരൽ, ഡബിൾ ബാരൽ തോക്കുകളാണ് പലരും ഉപയോഗിക്കുന്നത്. എക്സ് സർവീസ്മാൻമാർക്ക് മാത്രമേ ഡബിൾ ബാരൽ തോക്കുപയോഗിക്കാൻ നിയമപരമായി കഴിയുകയുള്ളൂ. റവന്യു വകുപ്പിലാണ് ലൈസൻസിന് അപേക്ഷ നൽകുന്നതെങ്കിലും പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.

ചുമ്മാ കിട്ടില്ല ലൈസൻസ്

തോക്കിന് അപേക്ഷിച്ചയാൾ കുറ്റവാളിയാണോ ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച ശേഷം നൽകുന്ന റിപ്പോർട്ടനുസരിച്ചാണ് റവന്യു വകുപ്പ് ലൈസൻസ് നൽകുന്നത്. ലൈസൻസിന് അപേക്ഷിച്ചയാൾ വനം വകുപ്പുമായോ നായാട്ടു സംബന്ധിച്ചോ കേസുകളുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കും.

അനധികൃത തോക്കുകളും

തോക്ക് ഉപയോഗിക്കാൻ ലൈസൻസിന് വേണ്ടി അപേക്ഷിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനനുസരിച്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ അനധികൃത തോക്ക് നിർമാണവും വർധിച്ചിട്ടുണ്ട്. ലൈസൻസില്ലാത്ത തോക്കുകൾ ഉപയോഗിക്കുന്നവരും ജില്ലയിലുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ പൊലീസ് നിരീക്ഷണം ശക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com