സഹോദരങ്ങളാണ്, അയൽപക്കമാണ്,പൊരി‍ഞ്ഞ പോരാണ്...

idukki-irattayar-panchayath-election-candidates
സണ്ണി ജേക്കബ്, ജോസ്
SHARE

കട്ടപ്പന∙ റോഡിന്റെ ഇരു വശത്തായാണ് ഇരുവരുടെയും താമസം. രാഷ്ട്രീയവും നേരെ എതിരായപ്പോൾ  ഇരട്ടയാർ പഞ്ചായത്ത് പതിനൊന്നാം വാർഡായ വാഴവരയിലെ സ്ഥാനാർഥികളായി ഇരുവരും. അയൽക്കാർ എന്നതിലുപരി  സഹോദരങ്ങളുടെ മക്കൾ കൂടിയായ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ്  ജോസ് തച്ചാപറമ്പിലും എൽഡിഎഫ് സ്ഥാനാർഥി കേരള കോൺഗ്രസ്(എം) ഇരട്ടയാർ മണ്ഡലം വൈസ് പ്രസിഡന്റ്  സണ്ണി ജേക്കബ് കുഴിയംപ്ലാവുമാണ്  വാഴവരയിൽ ഏറ്റുമുട്ടുന്നത്. 

ജോസിന്റെ മാതാവ് മറിയാമ്മയുടെ സഹോദരൻ ചാക്കോച്ചന്റെ മകനാണ് സണ്ണി. ഇരുവരും മുൻപ് ഈ വാർഡിൽ സ്വതന്ത്രരായി മത്സരിച്ചിരുന്നെങ്കിലും ജയിച്ചില്ല.  ഇത്തവണ പാർട്ടി ചിഹ്നങ്ങളിലാണ്  ഏറ്റുമുട്ടുന്നത്. എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.വിമലഗിരി വിമല ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനാണ് സണ്ണി. 1982ൽ കെഎസ്‍യുവിലൂടെ തുടങ്ങിയ പൊതുപ്രവർത്തന പരിചയമാണ് ജോസിന്. കഴിഞ്ഞ തവണ കേരള കോൺഗ്രസ്(എം) യുഡിഎഫ് പക്ഷത്തു നിന്ന് ജയിച്ച വാർഡാണ് വാഴവര. ഈ വാർഡിൽ നിന്നുള്ള ആനിയമ്മ ജോസഫായിരുന്നു പ്രസിഡന്റ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA