ഞാനൊരു കാട്ടാന, ഇതുവഴി പോയപ്പോ, ചുമ്മാ മുട്ടീതാ..; അടുക്കള വാതിലിൽ മുട്ടിയത് കള്ളനെന്നു കരുതി, പക്ഷേ...

idukki-elephants
ഇന്നലെ പകൽ കന്നിമലയിൽ തേയിലത്തോട്ടത്തിൽ ഇറങ്ങിയ കാട്ടാനകൾ.
SHARE

മൂന്നാർ ∙ പുലർച്ചെ അടുക്കള വാതിലിൽ മുട്ടിയത് കള്ളനെന്നു കരുതി ആളെ കയ്യോടെ പിടികൂടാൻ വടികളുമായെത്തിയ സംഘം  കാട്ടാനയെ കണ്ടതോടെ തിരിഞ്ഞോടി. മൂന്നാർ കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിൽ ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു സംഭവം. ഇവിടെ കന്നിയമ്മൻ ക്ഷേത്രത്തിനു സമീപം ലയത്തിൽ താമസിക്കുന്ന മാടസ്വാമിയുടെ വീടിന്റെ അടുക്കള വാതിലിൽ ആണ് ആരോ മുട്ടുന്നത് പോലെ ശബ്ദം കേട്ടത്. കള്ളനെന്ന് കരുതി മാടസ്വാമി 300 മീറ്റർ അകലെ താമസിക്കുന്ന ബന്ധുക്കളെ ഫോൺ വിളിച്ചറിയിച്ചു.

idukki-shed-damaged
1- കന്നിമല കന്നിയമ്മൻ ക്ഷേത്രത്തിൽ ഷെഡ് കാട്ടാനകൾ തകർത്തിട്ടിരിക്കുന്നു. 2- കന്നിമലയിലെ തൊഴിലാളിയായ കുട്ടിയുടെ വീടിന്റെ ഷെഡ് കാട്ടാന തകർത്ത നിലയിൽ.

അവർ അയൽവാസികളായ 6 പേർക്കൊപ്പം ആയുധങ്ങളുമായി  മാടസ്വാമിയുടെ വീട് വളഞ്ഞു. ഇതിനിടെ പിന്നിലൂടെ കള്ളനെ കയ്യോടെ പിടിക്കാൻ എത്തിയവരാണ് അടുക്കള ഭാഗത്ത് കള്ളനല്ല കാട്ടാനയാണെന്ന് കണ്ടത്. ഇതോടെ സംഘം ജീവനും കൊണ്ട് സ്ഥലം വിട്ടു. രാത്രി 10 മണിയോടെ എത്തിയ രണ്ട് ആനകൾ അടങ്ങിയ സംഘം കുട്ടി, മരിയസെൽവം എന്നിവരുടെ വീടിനോട് ചേർന്നുള്ള ഷെഡുകളും കന്നിയമ്മൻ ക്ഷേത്രത്തിന്റെ ഷെഡും തകർത്തു. പകലും  തേയിലത്തോട്ടത്തിൽ മേഞ്ഞു നടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA