ADVERTISEMENT

തൊടുപുഴ∙ ജില്ലയിൽ 246 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 233 പേർ സമ്പർക്കത്തിലൂടെയാണു കോവിഡ് പോസിറ്റീവായത്. 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  ഒരു ആരോഗ്യ പ്രവർത്തകനും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 452 പേർ രോഗമുക്തി നേടി എന്നതു കോവിഡ് വ്യാപനത്തിനിടയിലും ജില്ലയ്ക്കു നേരിയ ആശ്വാസമാകുന്നു. 

ജില്ലയിൽ ഇന്നലെ കോവിഡ് വാക്സിനേഷനു വിധേയരായതു 729 പേർ. ഇന്നലെ 900 പേർക്കു കുത്തിവയ്പ്പെടുക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും 171 പേർ വിവിധ കാരണങ്ങളാൽ എത്തിയില്ലെന്നു  അധികൃതർ പറഞ്ഞു. കുത്തിവയ്പിനു ഹാജരാകാൻ മൊബൈൽ ഫോണിൽ സന്ദേശം ലഭിക്കുന്നവരിൽ ചുരുക്കം ചിലർ മതിയായ കാരണമില്ലാതെ എത്താതിരിക്കുന്നതായും സൂചനയുണ്ട്.

ജില്ലയിൽ കുത്തിവയ്പ് എടുത്ത ആർക്കും ഇതുവരെ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ  2753 ആരോഗ്യ പ്രവർത്തകരാണ് ജില്ലയിൽ വാക്സീൻ സ്വീകരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com