പുലി കിണറ്റിൽ വീണു; വെള്ളം വറ്റിച്ച് രക്ഷപ്പെടുത്തി കാട്ടിലേക്കു വിട്ടു
Mail This Article
×
കുമളി ∙ കിണറ്റിൽ വീണ പുലിയെ വനപാലകർ രക്ഷപ്പെടുത്തി. കുമളി 62-ാം മൈലിൽ എസ്റ്റേറ്റിലെ കിണറ്റിലാണ് 3 വയസ്സുള്ള പുലി വീണത്. ചുറ്റുമതിലുള്ള കിണറാണ്. പെരിയാർ കടുവ സങ്കേതത്തിന്റെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്ററോളം അകലെയാണ് ഈ കിണർ.
പുലി വീണ ഉടൻ തന്നെ ആളുകളുടെ ശ്രദ്ധയിൽപെട്ടതിനാൽ വനപാലകരെ വിവരം അറിയിച്ചു. കിണറിലെ വെള്ളം വറ്റിച്ചതിനു ശേഷം പുലിയെ രക്ഷപ്പെടുത്തി കാട്ടിലേക്കു വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.