ADVERTISEMENT

തൊടുപുഴ ∙ ഗ്രൂപ്പ് ഫോട്ടോയോടെ സഹപാഠി പറന്നകന്നു, ന്യൂമാൻ കോളജിൽ നടന്ന അവസാന വർഷ ബിഎ സാമ്പത്തിക ശാസ്ത്ര വിദ്യാർഥികളുടെ ഫേർവെൽ ഡേ നൊമ്പരമായി. അധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം കൂട്ടുകാർ ചേർന്നുള്ള ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു എല്ലാവരും. ഭക്ഷണം കഴിക്കാനായി എത്തിയപ്പോൾ  സഹപാഠിയായ ട്രീസ ജോസഫ് തലചുറ്റി വീണു. വെള്ളം മുഖത്ത് തളിച്ചിട്ടും ട്രീസ ഉണർന്നില്ല. അധ്യാപകരും വിദ്യാർഥികളും ചേർന്ന് സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചു.

ട്രീസ ഹൃദ് രോഗിയാന്നെന്ന് കൂട്ടുകാർ അപ്പോഴാണറിയുന്നത് പ്രിയ കൂട്ടുകാരിക്കായി സഹപാഠികൾ ആശുപത്രിയിൽ കാവൽ ഇരുന്നു. ഞായർ ഉച്ചയോടെ ട്രീസ യാത്രയായി. മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെയും റിട്ട .അധ്യാപികയായ മേഴ്സി ജോസഫിന്റെയും ഏക മകളാണ് ട്രീസ(20) കോളോജിൽ നിന്നുള്ള വിട വാങ്ങലിനു എത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തിൽ നിന്നു തന്നെ വിട വാങ്ങിയതിന്റെ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും. ട്രീസയുടെ സംസ്കാരം മുളപ്പുറം സെന്റ് ജൂഡ് പള്ളിയിൽ നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com