ADVERTISEMENT

മൂന്നാർ ∙ ദേവികുളം ഗ്യാപ് റോഡിലെ നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് കർഷകരുടെ പ്രതിഷേധം. കിളവിപ്പാറ, ബൈസൺവാലി മേഖലയിലെ കർഷകരാണ് ഇന്നലെ പ്രതിഷേധവുമായെത്തിയത്. കഴിഞ്ഞ വർഷമുണ്ടായ വൻ മലയിടിച്ചിലിൽ ഗ്യാപ് റോഡിന് താഴെ ഒട്ടേറെ കർഷകരുടെ കൃഷിസ്ഥലങ്ങൾ നശിച്ചിരുന്നു. ഈ സ്ഥലങ്ങൾ നികത്താൻ എന്ന പേരിൽ നൂറുകണക്കിന് ലോഡ് മണ്ണ് കരാറുകാരൻ ഗ്യാപ് റോഡിന്റെ വശത്ത് കൊണ്ടുവന്ന് നിക്ഷേപിച്ചിട്ട് ഏറെ നാളായി.

പാതയോരത്ത് നിക്ഷേപിച്ചിരിക്കുന്ന മണ്ണ് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കർഷകർ ദേവികുളം ഗ്യാപ് റോഡിലെ പണികൾ തടസ്സപ്പെടുത്തുന്നു.
പാതയോരത്ത് നിക്ഷേപിച്ചിരിക്കുന്ന മണ്ണ് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് കർഷകർ ദേവികുളം ഗ്യാപ് റോഡിലെ പണികൾ തടസ്സപ്പെടുത്തുന്നു.

കുന്നുകൂട്ടിയിട്ടിരിക്കുന്ന ഈ മണ്ണ് കനത്ത മഴയിൽ താഴ്‌വശത്ത് കൃഷിയിടങ്ങളിലേക്ക് ഒഴുകിയെത്തിയതോടെയാണ് കർഷകർ പ്രതിഷേധവുമായി എത്തിയത്. ഗ്യാപ് റോഡിൽ നടത്തുന്ന സംരക്ഷണഭിത്തി നിർമാണവും റോഡിലെ മെറ്റൽ വിരിക്കൽ ജോലികളുമാണ് അവർ തടസ്സപ്പെടുത്തിയത്. ഇവരുടെ പ്രതിഷേധത്തെത്തുടർന്ന് ദേശീയപാതാ അധികൃതർ ഇടപെട്ട് ഇന്നലെ പണികൾ നിർത്തിവച്ചു. മണ്ണ് നീക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തി പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള തയാറെടുപ്പിലാണ് കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com