പച്ചക്കൊളുന്തല്ലേ പ്ലീസ്, കൊളുന്തിലേ നുള്ളല്ലേ; അഭ്യർഥന പൊലീസിനോട്...

Tea Estate
SHARE

പീരുമേട് ∙ ലോക്ഡൗൺ , ചെറുകിട ഏലം, തേയിലത്തോട്ടങ്ങളുടെ ദൈനംദിന പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നതിൽ ആശങ്ക.  ചെറുകിട തേയിലത്തോട്ടങ്ങളിൽ 14 ദിവസം തോറും എന്ന് റൗണ്ട് അനുസരിച്ചു പച്ചക്കൊളുന്ത് നുള്ളി എടുത്തേ മതിയാകൂ. അല്ലാത്ത പക്ഷം ഇവ നശിച്ചു പോകും. കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ സമൃദ്ധമായി ലഭിച്ചതിനാൽ പച്ചക്കൊളുന്ത് ഉൽപാദനം കൂടിയിട്ടുണ്ട്. 2 ഹെക്ടറിനു മുകളിൽ തേയിലക്കൃഷി ചെയ്യുന്ന കർഷകർക്ക് പുറത്ത് നിന്നു തൊഴിലാളികളെ എത്തിച്ചു മാത്രമേ മുന്നോട്ടു പോകുവാൻ കഴിയൂ.

എന്നാൽ ഇത്തരത്തിൽ തൊഴിലാളികളെ എത്തിക്കുന്നത് പൊലീസ് തടയും എന്നതു പ്രതിസന്ധിക്ക് ഇട നൽകിയേക്കും. പണികൾക്കായി നടന്നു വരുന്ന തൊഴിലാളികളെ പോലും പൊലീസ് പിന്തിരിപ്പിക്കുന്നു എന്നാണു കർഷകരുടെ പരാതി. ചെറുകിട ഏലം –തേയിലത്തോട്ടങ്ങളുടെ പ്രവർത്തനത്തിനു സഹായകരം ആയ നിലപാട് ഉണ്ടാകണം എന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ പച്ചക്കൊളുന്ത് ഫാക്ടറികളിലേക്ക് കൊണ്ടു പോകുന്ന വാഹനങ്ങൾ പൊലീസ് തടയരുത് എന്നും കർഷകർ ആവശ്യപ്പെടുന്നു.

പച്ചക്കൊളുന്തിന്റെ വില ഇടിപ്പിക്കുന്നതിന് ശ്രമം

ലോക്ഡൗണിന്റെ മറവിൽ പച്ചക്കൊളുന്തിന്റെ വില ഗണ്യമായി കുറയ്ക്കുന്നതിന് ഏജന്റുമാർ ശ്രമിക്കുന്നു എന്ന് കർഷകരുടെ പരാതി. കോവിഡ് വ്യാപനം മൂലം ചില തേയില ഫാക്ടറികൾ അടഞ്ഞു കിടക്കുന്നതു മുതലെടുത്ത് ആണ് കർഷകരുടെ പക്കൽ നിന്നു വില കുറച്ച് പച്ചക്കൊളുന്ത് വാങ്ങാൻ ശ്രമിക്കുന്നത്. 

കിലോയ്ക്കു18 രൂപ വില നിലനിൽക്കെ ചിലയിടങ്ങളിൽ 13 രൂപ മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാട് ആണ് ഏജന്റുമാർ സ്വീകരിച്ചിരിക്കുന്നത്. വളം,കീടനാശിനി വില 20 ശതമാനം ഉയർന്ന സാഹചര്യത്തിൽ തേയില ബോർഡ് പ്രഖ്യാപിച്ചിരിക്കുന്ന വിലയിലും ഉയർന്ന തുക കിട്ടിയാൽ മാത്രമേ തങ്ങൾക്ക് പിടിച്ചു നിൽക്കുന്നതിനു കഴിയൂ എന്ന് കർഷകർ ചൂണ്ടികാട്ടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA