ADVERTISEMENT

അടിമാലി ∙ ഒരേ റജിസ്ട്രേഷൻ നമ്പറിൽ ഓടിയിരുന്ന 2 കാറുകൾ മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഒരു വാഹനം കൊച്ചി– ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തു നിന്നും മറ്റൊന്ന് കാഞ്ഞിരവേലിയിൽ നിന്നുമാണ് കണ്ടെടുത്തത്. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് കാറുകൾ അടിമാലി പൊലീസിന് കൈമാറിയിട്ടുണ്ട്.

മോട്ടർ വാഹന വകുപ്പ് ഇടുക്കി എൻഫോഴ്സ്മെന്റ് സ്ക്വാഡ് വെഹിക്കിൾ ഇൻസ്പെക്ടർ മുജീബിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിൽ ആണ് കെ എൽ–44 സി 5595 നമ്പറിൽ 2 വാഹനങ്ങൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരവേലി സ്വദേശി അഖിലിനെ പ്രതി ചേർത്ത് മഹസർ തയാറാക്കിയ ശേഷം വാഹനങ്ങൾ പൊലീസിന് കൈമാറിയത്.

കോതമംഗലം സ്വദേശിയായ വനിതയാണ് വാഹനത്തിന്റെ ആർ സി ഉടമ എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് നെല്ലിക്കുഴി, നേര്യമംഗലം ഭാഗത്തു നിന്നുള്ളവർ വാഹനം വാങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com