ADVERTISEMENT

മൂന്നാർ ∙ വികസനം വന്നതോടെ ദേവികുളം ഗ്യാപ് റോഡിന്റെ മുഖഛായ മാറിയെങ്കിലും കള്ളൻ ഗുഹയുടെ മുഖം പഴയത് പോലെ തന്നെ. ഗ്യാപ് റോഡ് പാതയോരത്തു സ്ഥിതി ചെയ്യുന്ന മലക്കള്ളൻ തങ്കയ്യന്റെ ഗുഹയ്ക്ക് കേടുപാടുകൾ വരുത്താതെയാണ് റോഡ് വീതി കൂട്ടുന്നത്. ഗുഹയ്ക്ക് അകത്തേക്കു കയറാനുള്ള ചവിട്ടുപടികളും അതേപടി നിലനിർത്തിയിരിക്കുന്നു.1960കളിൽ മൂന്നാറിലെ തോട്ടം മാനേജർമാരായ സായ്‌പന്മാർക്കും തമിഴ്നാടുമായി കച്ചവട ബന്ധം ഉണ്ടായിരുന്ന വ്യാപാരികൾക്കും ഒരുപോലെ പേടിസ്വപ്നം ആയിരുന്നു പിടിച്ചുപറിക്കാരനായിരുന്ന തങ്കയ്യൻ.

ടോപ് സ്റ്റേഷനിൽ നിന്ന് കൊരങ്കിണിയിലേക്കുള്ള പാതയായിരുന്നു തങ്കയ്യന്റെ താവളം. മാനേജർമാരുടെ ബംഗ്ലാവുകളിൽ കയറി മോഷണം നടത്തുകയായിരുന്നു തങ്കയ്യന്റെ ഹോബി. കിട്ടുന്നതിൽ ഒരു വിഹിതം പാവങ്ങൾക്കു നൽകിയിരുന്നു. ഒരുതവണ പൊലീസിന്റെ പിടിയിൽ ആയെങ്കിലും കബളിപ്പിച്ചു രക്ഷപ്പെട്ടു. അന്ന് ഈ ഗുഹ വഴിയാണ് രക്ഷപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് ഈ ഗുഹയ്ക്ക് ഇയാളുടെ പേര് വന്നത്. 60കളുടെ അവസാനം തമിഴ്നാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ തങ്കയ്യൻ കൊല്ലപ്പെട്ടതായാണ് പഴമക്കാർ പറയുന്നത്.

എട്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും തങ്കയ്യന്റെ പേരിലുള്ള ഗുഹ ഇന്നും നിലനിൽക്കുന്നു. ഇരുട്ട് നിറഞ്ഞ് അകത്തേക്ക് കൂടുതൽ ദൂരം നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. അൽപം അകത്തേക്ക് നടന്നാൽ ശ്വാസംമുട്ടും അനുഭവപ്പെടും. അകത്ത്‌ ചിറകടിച്ചു പറക്കുന്ന കടവാവലുകൾ ഏതോ അപസർപ്പക കഥയിലെ പശ്ചാത്തലം പോലെ മനസ്സിൽ ഭീതി വിതയ്ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com