ADVERTISEMENT

കട്ടപ്പന∙ കനത്ത മഴയെത്തുടർന്ന് അഞ്ചുരുളിയിലേക്കുള്ള ജോണിക്കട പാലത്തിൽ വെള്ളം കയറുകയും അഞ്ചിടത്ത് മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്തതോടെ മേഖല ഒറ്റപ്പെട്ടു. അഞ്ചുരുളിയിലേക്ക് എത്തിയ വിനോദ സഞ്ചാരികളും വഴിയിൽ കുടുങ്ങി. ശനിയാഴ്ച രാവിലെ മുതൽ നിർത്താതെ മഴ പെയ്തതോടെയാണ് ഉച്ചയായപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായത്. രാവിലെ മുതൽ അഞ്ചുരുളിലേക്ക് ഒട്ടേറെ വിനോദ സഞ്ചാരികൾ ആളുകൾ എത്തിയിരുന്നു. 

എന്നാൽ മഴ ശക്തമായതോടെ ഇവരിൽ ഭൂരിഭാഗവും മടങ്ങി. ഇതേതുടർന്നാണ് ജോണിക്കട പാലത്തിൽ വെള്ളം കയറിയത്. കൂടാതെ ഈ റോഡിലെ അഞ്ചോളം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞു വീണും ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് മണ്ണുമാന്തിയന്ത്രം എത്തിച്ചാണ് ഇവ നീക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്. നീരൊഴുക്ക് വർധിച്ചതോടെ അഞ്ചുരുളി തുരങ്കം ഏകദേശം നിറഞ്ഞാണ് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം എത്തിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com