ADVERTISEMENT

കൊക്കയാർ ∙ കണ്ണി ചിമ്മിത്തുറക്കും മുൻപ് അയൽപക്കവും പരിചയക്കാരും മണ്ണിനടിയിലായതിന്റെ നടുക്കത്തിലാണ് പൂവഞ്ചി സ്വദേശി ജോസഫ് മാത്യു. രണ്ടു മിനിറ്റ് വ്യത്യാസത്തിലാണ് ജോസഫ് മാത്യുവിന്റെ കുടുംബം കലിതുള്ളിയെത്തിയ ഉരുളിൽ നിന്നു രക്ഷപ്പെട്ടത്. പേടി ഉലയ്ക്കും മനസ്സോടെ ജോസഫ് കഴിഞ്ഞ പകലിന്റെ അനുഭവം പങ്കുവയ്ക്കുന്നു.

‘കഴിഞ്ഞ രണ്ടു പ്രളയത്തിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മഴ കനത്തപ്പോൾ വലിയ പേടിയില്ലായിരുന്നു. അവധിയായിരുന്നതിനാൽ കുടുംബമായി വീട്ടിൽ തന്നെ ഉണ്ടായിരുന്നു. 11നു ശേഷം വീടിനു മുകളിൽ നിന്നുള്ള മലയിൽ നിന്നു മുഴക്കം കേൾക്കാൻ തുടങ്ങി. കുറച്ചു നേരത്തിനുള്ളിൽ മുകളിൽ നിന്നു പുക പോലെ ഉയരുന്നത് ശ്രദ്ധയിൽപെട്ടു.

വെള്ളം ചീറ്റിത്തെറിക്കാൻ തുടങ്ങുകയാണെന്നു മനസ്സിലായപ്പോൾ ഭാര്യയെയും ബന്ധുക്കളെയും ഉടനെ പൂവഞ്ചി ഭാഗത്തേക്കു മാറി. 2 മിനിറ്റിനകം എല്ലാവരെയും സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. തിരിച്ചുവന്നു നോക്കുമ്പോൾ പിതൃസഹോദരിയുടെ മകന്റേത് അടക്കം 6 വീടുകൾ ഒലിച്ചുപോയിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഞാനും കുടുംബവും രക്ഷപ്പെട്ടത്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com