ADVERTISEMENT

കട്ടപ്പന ∙ ഡ്രൈവിങ് സ്‌കൂളിന്റെ വാഹനത്തിൽ പഠനം നടത്തിക്കുന്നതിനിടെ കടയിലേക്കു ഇടിച്ചുകയറിയെങ്കിലും തലനാരിഴയ്ക്ക് അപകടം ഒഴിവായി. ഇന്നലെ രാവിലെ പത്തരയോടെ നഗരസഭാ കാര്യാലയത്തിനു സമീപമായിരുന്നു സംഭവം. പരിശീലകയും ഡ്രൈവിങ് പഠിക്കുന്ന യുവതിയുമാണു വാഹനത്തിൽ ഉണ്ടായിരുന്നത്.

പരിശീലനത്തിനിടെ മറ്റൊരു വാഹനത്തിൽ കാർ ഇടിക്കാൻ തുടങ്ങിയപ്പോൾ വെട്ടിച്ചതോടെയാണു ബ്യൂട്ടി കലക്‌ഷൻസ് എന്ന സ്ഥാപനത്തിലേക്കു വാഹനം ഇടിച്ചു കയറിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ഥാപനത്തിന്റെ മുൻവശത്തെ ചില്ലും വിൽപനയ്ക്കായി വച്ചിരുന്ന വസ്തുക്കളും നശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com