ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ രണ്ട് പഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കും യുഡിഎഫിനും ജയം. രാജാക്കാട് പഞ്ചായത്ത് 9–ാം വാർഡ് കുരിശുംപടിയിൽ കോൺഗ്രസിലെ പ്രിൻസ് തോമസ് 429 വോട്ടിന്റെ ഭൂരിപക്ഷത്തിലും ഇടമലക്കുടി പഞ്ചായത്തിലെ 9–ാം വാർഡിൽ ബിജെപിയിലെ ചിന്താമണി കാമരാജ് ഒരു വോട്ടിനും വിജയിച്ചു. രാജാക്കാട് കോൺഗ്രസ് സീറ്റ് നിലനിർത്തിയപ്പോൾ ഇടമലക്കുടിയിൽ സിപിഎമ്മിൽ നിന്നാണ് ബിജെപി സീറ്റ് പിടിച്ചെടുത്തത്. പ്രിൻസ് തോമസ് സിപിഐയിലെ കെ.പി.അനിലിനെയാണ് തോൽപിച്ചത്.

പ്രിൻസ് തോമസിന് 678 വോട്ടും കെ.പി.അനിലിന് 249 വോട്ടും ലഭിച്ചു. കോൺഗ്രസ് അംഗമായിരുന്ന റെജി പനച്ചിക്കലിന്റെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ലെങ്കിലും യുഡിഎഫിന്റെ വിജയം എൽഡിഎഫിന് കനത്ത തിരിച്ചടിയായി. എം.എം.മണി എംഎൽഎയുടെ മകൾ എം.എസ്.സതിയാണ് ഇവിടെ പ്രസിഡന്റ്. എൽഡിഎഫിൽ സിപിഎം 5, കേരള കോൺഗ്രസ് (എം) 2, യുഡിഎഫിൽ കോൺഗ്രസ് 5, കേരള കോൺഗ്രസ് 1 എന്നിങ്ങനെയാണ് സീറ്റ് നില.

ഇടമലക്കുടിയിൽ ചിന്താമണി കാമരാജ് ഒരു വോട്ടിനാണ് സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിനെ തോൽപിച്ചത്. ചിന്താമണി– 39, ശ്രീദേവി– 38, കോൺഗ്രസിലെ ചന്ദ്ര പരമശിവൻ– 15 എന്നിങ്ങനെയാണു വോട്ടുനില. സിപിഎമ്മിലെ ഉത്തമ്മ ചിന്നസ്വാമിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 വാർഡുകളുള്ള ഇടമലക്കുടിയിൽ കോൺഗ്രസ് 6, ബിജെപി 4, സിപിഎമ്മിനും സിപിഐക്കും ഒന്ന്  എന്നിങ്ങനെയാണ്  കക്ഷിനില. ഒരു സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. കഴിഞ്ഞ തവണ മൂന്ന് വോട്ടിനായിരുന്നു ഇവിടെ സിപിഎമ്മിന്റെ വിജയം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com