ADVERTISEMENT

നെടുങ്കണ്ടം ∙കാരൾ ഗാനവും ക്രിസ്മസ് ആഘോഷവുമായി അതിഥിത്തൊഴിലാളികൾ. കവുന്തി കൊച്ചുപറമ്പിൽ ജോഷിയുടെ തോട്ടത്തിലെ 60 തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് നാട്ടുകാരെപ്പോലും അത്ഭുതപ്പെടുത്തി ആഘോഷം നടത്തിയത്. അസം, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് വർഷങ്ങളായി ജോഷിയുടെ സ്ഥലത്ത് ജോലി ചെയ്യുന്നത്.

ദേവാലയങ്ങളിലും മറ്റും ക്രിസ്മസ് ആഘോഷം കണ്ട അതിഥിത്തൊഴിലാളികൾ സ്വന്തമായി ആഘോഷം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇവർ താമസിക്കുന്ന വീടിനു മുന്നിൽ മനോഹരമായ പുൽക്കൂട് ഒരുക്കി.

ഇവിടെനിന്നു കാരൾ ഗാനങ്ങൾ ആലപിച്ച് കവുന്തിയിലെത്തിയ ഇവരെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും സ്വീകരിച്ചു. ചെണ്ടമേളം സാന്താക്ലോസ് തുടങ്ങിയവയുടെ അകമ്പടിയോടെ കാരൾ നടത്തിയ ഇവരെ വാർഡ് മെംബറും നാട്ടുകാരും അടക്കമുള്ളവർ അനുമോദിച്ചു. തങ്ങളുടെ മാതൃഭാഷയിൽ അതിഥിത്തൊഴിലാളികൾ ക്രിസ്മസ് സന്ദേശം നൽകുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com