വന്യജീവിശല്യം; പൊറുതിമുട്ടി വട്ടവടയിലെ കർഷകർ

വട്ടവട വഞ്ചിവയലിൽ വെള്ളയ്യൻ, കറുപ്പയ്യ എന്നിവരുടെ ശീതകാല വിളകൾ കാട്ടുപോത്തിൻകൂട്ടം  നശിപ്പിച്ച നിലയിൽ.
വട്ടവട വഞ്ചിവയലിൽ വെള്ളയ്യൻ, കറുപ്പയ്യ എന്നിവരുടെ ശീതകാല വിളകൾ കാട്ടുപോത്തിൻകൂട്ടം നശിപ്പിച്ച നിലയിൽ.
SHARE

മറയൂർ ∙ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വട്ടവട ഗ്രാമത്തിലെ കർഷകർക്കു വന്യജീവികളുടെ ശല്യം മൂലം കൃഷി മുന്നോട്ട് പോകാനാകാത്ത അവസ്ഥ. വട്ടവട വഞ്ചിവയലിൽ കറുപ്പയ്യൻ, സഹോദരൻ വെള്ളയ്യൻ എന്നിവരുടെ അഞ്ചേക്കറിലെ പച്ചക്കറികളാണ് കഴിഞ്ഞ ദിവസം ഇരുപതോളം കാട്ടുപോത്തുകൾ കൂട്ടമായെത്തി നശിപ്പിച്ചത്. പട്ടാണി, മൂന്ന് തരം ബീൻസ്, കാരറ്റ്, കാബേജ് എന്നിവയാണ് ഒറ്റ രാത്രി കൊണ്ട് കാട്ടുപോത്ത് ഉൾപ്പെടെയുള്ള വന്യജീവികൾ നശിപ്പിച്ച് കളഞ്ഞത്.

ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷമായി വിളവിറക്കാറുണ്ടെങ്കിലും കർഷകർക്ക് അതിൽ നിന്ന് ഒരു രൂപ പോലും ലാഭം ലഭിച്ചില്ലെന്നും ഇവർ പറയുന്നു. പ്രളയവും മഴക്കെടുതിയും ഉണ്ടായപ്പോൾ നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചെങ്കിലും യാതൊരു സാമ്പത്തിക സഹായവും ലഭിച്ചില്ല എന്നുമാത്രമല്ല സർക്കാർ ഓഫിസുകൾ കയറിയിറങ്ങി മടുത്തു.

വനം വകുപ്പിന് നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചാൽ അവിടെ വന്ന് സ്ഥല പരിശോധന നടത്താൻ പോലും ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുകയാണ്. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന കർഷകർക്കു നഷ്ടപരിഹാരത്തുക യഥാസമയം ലഭിക്കാൻ ബന്ധപ്പെട്ട വകുപ്പ് അധികാരികൾ ഇടപെട്ടില്ലെങ്കിൽ കേരളത്തിൽ അവശേഷിക്കുന്ന ശീതകാല പച്ചക്കറികളുടെ ഈറ്റില്ലം തരിശുഭൂമിയായി മാറും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA