ADVERTISEMENT

നെടുങ്കണ്ടം ∙ മഴയും കാലാവസ്ഥ വ്യതിയാനവും കൃഷിയിടങ്ങളിൽ രോഗബാധയും കൃഷിനാശവും. ഏലം, വാഴ, കുരുമുളക് കർഷകർക്കാണ് പ്രതിസന്ധി. വിലയിടിവിന് പിന്നാലെ കാർഷിക വിളകളുടെ രോഗബാധയും കർഷകർക്ക് തിരിച്ചടിയാകുന്നു. മുന്നറിയിപ്പുമായി കൃഷിവകുപ്പ്. കൃഷിയിടങ്ങളിലെ രോഗബാധ കണ്ടെത്തിയാൽ കർഷകർ കൃഷിഭവനിൽ അറിയിക്കണമെന്ന് നിർദേശം. നെടുങ്കണ്ടം മേഖലയിലെ കൃഷിയിടങ്ങളിലാണ് വ്യത്യസ്ത തരത്തിലുള്ള രോഗങ്ങൾ കൃഷിയിടങ്ങളിൽ കണ്ടെത്തിയത്.

നെടുങ്കണ്ടം കൃഷിഭവന്റെ പരിധിയിലുള്ള സ്ഥലങ്ങളിൽ കൃഷി വകുപ്പിന്റെയും പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം ഉദ്യോഗസ്ഥരുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശോധനകൾ നടക്കുന്നുണ്ട്. വർഷങ്ങളായി കൃഷി രംഗത്തുള്ള 10 കർഷകരുടെ കൃഷിയിടങ്ങളിൽ നടത്തിയ പരിശോധനകളിലാണു വ്യത്യസ്ത തരത്തിലുള്ള രോഗബാധകളും കീടങ്ങളുടെ ആക്രമണങ്ങളും കണ്ടെത്തിയത്. ഈ കൃഷിയിടങ്ങളോടു ചേർന്നുള്ള സ്ഥലങ്ങളും ഇതേ അവസ്ഥയിൽ തന്നെയെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തൽ.

കഴി‍ഞ്ഞ വർഷങ്ങളിൽ തുടർച്ചയായി ലഭിച്ച തീവ്ര മഴയും മണ്ണൊലിപ്പുമാണു മണ്ണിന്റെ ഘടന വ്യത്യാസത്തിനു കാരണം. മഴയുടെ തുടർച്ചയെ തുടർന്നു മേൽമണ്ണിലെ ഘടന നഷ്ടപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാനുള്ള പ്രതിവിധികൾ കൃഷിയിടങ്ങളിൽ കൃഷിവകുപ്പ് നടപ്പിലാക്കി വരികയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി നെടുങ്കണ്ടം കൃഷിഭവനിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക് പ്രവർത്തനം തുടങ്ങി.

സഹായത്തിന് വിളിക്കാം

നെടുങ്കണ്ടം കൃഷിഭവൻ പരിധിയിൽ വരുന്ന വിവിധ മേഖലകളിലെ കൃഷിയിടങ്ങളിൽ കണ്ടുവരുന്ന ഏലം കടചീയൽ, വാഴയിലെ തണ്ട് തുരപ്പൻ, കുരുമുളക് സാവധാന വാട്ടം, തെങ്ങിലെ കൊമ്പൻചെല്ലി മുതലായ രോഗ കീടബാധകൾ ക്രമാതീതമായി വർധിക്കുന്നതായി ശ്രദ്ധയിൽപെട്ടു. രോഗ കീടബാധകളെ കുറിച്ചുള്ള സംശയങ്ങൾക്കും പ്രതിവിധികൾക്കും നെടുങ്കണ്ടം കൃഷിഭവനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. ഫോൺ: 9400160904, 04868233362.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com