ADVERTISEMENT

തൊടുപുഴ ∙ ജില്ലയിൽ പ്രതിദിന കോവിഡ് കേസുകളും ടിപിആറും കുതിച്ചുയരുന്നു. ഇന്നലെ 594 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്(ടിപിആർ)– 30.30. 128 പേർ  മുക്തരായി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുമെന്നു കലക്ടർ അറിയിച്ചു.

പ്രതിവാര ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ 10ൽ കൂടിയ തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതുപ്രകാരം മൂന്നാർ ടൗൺ ഉൾപ്പെട്ട 19–ാം വാർഡ് കണ്ടെയ്ൻമെന്റ് സോണിലാണ്. കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ൽ കൂടുതലായതിനാൽ ദുരന്തനിവാരണ നിയമം 2005ലെ 30, 34 വകുപ്പുകൾ പ്രകാരം, ജില്ലയിലെ എല്ലാത്തരം മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ 50 ആയി നിജപ്പെടുത്തി.

പൊതുസ്ഥലങ്ങളിലെ മാസ്ക് ഉപയോഗത്തിൽ കർശന നിരീക്ഷണമുണ്ടാകും. കോവിഡ് മാനദണ്ഡങ്ങളിൽ പിഴവുണ്ടായാൽ നടപടി ഉറപ്പാക്കാൻ പൊലീസും രംഗത്തുണ്ടാവും. വാക്സിനേഷൻ ഉൾപ്പെടെ പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കുമെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com