കട്ടപ്പന∙ കാഞ്ചിയാർ പഞ്ചായത്തിലെ കോഴിമലയിൽ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷിച്ചു. രാജപുരം സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് അപകടത്തിൽപെട്ടത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. ചുറ്റുമതിൽ ഇല്ലാത്ത, 15 അടിയോളം താഴ്ചയുള്ള കിണറ്റിലാണ് പശു വീണത്.
അഗ്നിരക്ഷാ സേന എത്തി അരമണിക്കൂറോളം നീണ്ട പ്രയത്നത്തിലൂടെയാണു പശുവിനെ കരയ്ക്കു കയറ്റിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.എൽദോസ്, ഫയർമാൻമാരായ കെ.എസ്.അരുൺ, അബ്ദുൽ മുനീർ, വിനീഷ് കുമാർ, ആർ.അനു, ആര്യാനന്ദ് മുരളി, ആർ.ബിനു എന്നിവർ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.