ADVERTISEMENT

അടിമാലി∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ വാളറക്കുത്തിനും ചീയപ്പാറയ്ക്കും ഇടയിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് കൊക്കയിലേക്കു പതിച്ചു. രാത്രി എട്ടിനാണു സംഭവം. അടിമാലിയിൽ നിന്നു കോതമംഗലത്തേക്കു പോകുകയായിരുന്ന ടോറസ് 300 അടി താഴ്ചയിൽ കൊക്കയിലേക്കു പതിക്കുകയായിരുന്നു. ഒട്ടേറെ തവണ മറിഞ്ഞ ശേഷം വാഹനം ദേവിയാറിന്റെ കരയിൽ പതിച്ചു.

വാഹനത്തിൽ രണ്ടു പേർ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഹൈവേ പൊലീസും നാട്ടുകാരും വനപാലകരും ചേർന്ന് രാത്രി വൈകിയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. വനമേഖലയായതിനാലും റോഡിൽ നിന്നു വളരെ അകലെയായതിനാലും രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com