ADVERTISEMENT

മൂലമറ്റം∙ മുല്ലക്കാനം, ചക്കിമാലി പ്രദേശത്തെ കാർഷിക മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. മഴ മാറിയതോടെയാണു കാർഷിക മേഖലയിൽ കാട്ടാനശല്യം കൂടിയതെന്നാണു നാട്ടുകാർ പറയുന്നത്. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് തീറ്റതേടിയാണ് എത്തുന്നത്. ജീവൻ പണയം വച്ചാണ് ഗ്രാമവാസികൾ ഇപ്പോൾ വനാതിർത്തിയിൽ കഴിഞ്ഞുകൂടുന്നത്.

കാട്ടാനകൾ റോഡിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടാക്കി നിൽക്കുന്നതായി നാട്ടുകാർ പറയുന്നു. പ്രദേശത്ത് കാട്ടാന ഇറങ്ങി രണ്ടാഴ്ചയായിട്ടും ഇതു തിരികെ കാടുകയറിയിട്ടില്ല. പലരുടെയും കാർഷിക വിളകൾ കാട്ടാന നശിപ്പിക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ പോയി മടങ്ങുന്നവരും കാട്ടാനഭീതിയിലാണ്. പലരും തലനാരിഴയ്ക്കാണ് ആനകളിൽനിന്നു രക്ഷപ്പെടുന്നത്.

വന്യമൃഗങ്ങൾ കാടിറങ്ങുന്നത് ജനവാസമേഖലയെ ഭീതിയിലാക്കിയിട്ടുണ്ട്. വനാതിർത്തിയിലെ ഗ്രാമങ്ങളിലെ ജനങ്ങൾ സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. നേരത്തേ കാട്ടാനകൾ വാഹനങ്ങൾ വരുന്നതു കണ്ടാൽ മാറിനിൽക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഇവ മണിക്കൂറുകളോളം യാത്രക്കാരെ തടഞ്ഞുനിർത്തുന്നതായും നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com