ADVERTISEMENT

മറയൂർ∙ ജനവാസ മേഖല വിട്ടുമാറാത്ത രണ്ട് കാട്ടുപോത്തുകൾ അപകടം വിതയ്ക്കുന്നു. പകൽ സമയത്തുപോലും ജനവാസമേഖലയിൽ കറങ്ങിനടക്കുന്ന ബാഹുബലി എന്ന പോത്തും പള്ളനാട് കാട്ടുപോത്തുമാണ് അപകടഭീഷണി ഉയർത്തുന്നത്. മറയൂർ– കാന്തല്ലൂർ റോഡിൽ കീഴാന്തൂർ മേഖലയിലാണ് ബാഹുബലി തമ്പടിച്ചിരിക്കുന്നത്. മറയൂർ – മൂന്നാർ റോഡിലും പള്ളനാട് ഗ്രാമത്തിലുമാണ് പള്ളനാട് കാട്ടുപോത്ത് ഇറങ്ങുന്നത്. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പള്ളനാട്ടിൽ പോത്ത് കൃഷി നശിപ്പിക്കുന്നതും പതിവാണ്.

ബാഹുബലിയും ഒട്ടേറെ ആക്രമണക്കേസുകളിൽ ‘പ്രതിയാണ്’. അതേസമയം, ജനവാസ മേഖലയിൽ കാട്ടുപോത്ത് ഇറങ്ങുന്നതും തടയാൻ വകുപ്പ് നടപടി സ്വീകരിക്കുമെന്ന് ഡിഎഫ്ഒ എം.ജി വിനോദ് കുമാർ അറിയിച്ചു. കഴിഞ്ഞദിവസം കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ച ദുരൈരാജിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. അപകടകാരിയായ പോത്തിനെ നിരീക്ഷിക്കാൻ വനം വകുപ്പ് ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്– ഡിഎഫ്ഒ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com