ADVERTISEMENT

രാജാക്കാട്∙ പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു റോഡിനു സ്ഥലം നൽകി മാതൃകയാവുകയാണ് പഴയവിടുതി സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ ഇടവകാംഗങ്ങൾ. പഴയവിടുതിയിൽ നിന്ന് ഇൗട്ടിക്കൽ പടിയിലേക്കു പോകുന്ന മൂന്നടി നടപ്പു വഴിയുടെ വീതി കൂട്ടി വാഹനങ്ങൾക്കു സഞ്ചരിക്കാനാകും വിധം നിർമിക്കാനാണു പള്ളി അധികൃതർ കെട്ടിടം പൊളിച്ചു നീക്കിയത്. പതിനഞ്ചോളം കുടുംബങ്ങൾ വർഷങ്ങളായി ഇൗ നടപ്പു വഴിയാണ് ഉപയോഗിച്ചിരുന്നത്.

സമീപകാലത്ത് ഇൗ വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോൾ സ്ഥാനാർഥികളോടു നാട്ടുകാർ ഗതാഗത യോഗ്യമായ ഒരു വഴി വേണമെന്ന ആവശ്യം ഉന്നയിച്ചു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച പ്രിൻസ് തോമസ് ഉടൻ തന്നെ സെന്റ് മേരീസ് യാക്കോബായ പള്ളി മാനേജിങ് കമ്മിറ്റിക്ക് ഇൗ ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകി.

റോഡിനു വേണ്ടി പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു നീക്കാൻ ഇടവകയുടെ പൊതുയോഗം അനുമതി നൽകിയതോടെ നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യം നടപ്പായി. പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങളായ സാം കളീയ്ക്കൽ, സാജു പുൽപ്പറമ്പിൽ, ജോഷി കന്യാക്കുഴി, പഞ്ചായത്തംഗം പ്രിൻസ് തോമസ്, സണ്ണി പണ്ടാരത്തിക്കുടി, ബാബുലാൽ, ബിജു കോട്ടയിൽ, മത്തായി കന്യാക്കുഴി, എബിസൺ, ബിജു വെട്ടിക്കുളം എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com