ADVERTISEMENT

കട്ടപ്പന∙ബേക്കറിയുടെ ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷാ സേന രക്ഷിച്ചു. ഇന്നലെ പുലർച്ചെ പേഴുംകവലയിലെ ബേക്കറിയിലെ യന്ത്രത്തിലാണ് തൊഴിലാളിയായ ജിജോയുടെ(35) വലതു കൈ കുടുങ്ങിയത്.. കൈ എടുക്കാൻ കഴിയാതെ വന്നതോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. മുക്കാൽ മണിക്കൂറോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് യുവാവിനെ രക്ഷിക്കാനായത്.

അപ്പോഴെക്കും ജിജോ അവശനായിരുന്നു. കൈക്കും നെഞ്ചിനും  പരുക്കേറ്റ ജിജോയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാ സേന സീനിയർ ഓഫിസർ മധുസൂദനൻ, ഓഫിസർമാരായ വിനീഷ്‌ കുമാർ, പി.ബി.അഖിൽ, എസ്.ശരത്ത്, നിതിൻ ജോസഫ്, ഹോം ഗാർഡ് ജോസഫ് മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com